ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ

Advertisement

മൂന്നാര്‍.ഇടുക്കിയിലെ ഭൂവിഷയങ്ങളിൽ ഹൈക്കോടതിയെ വിമർശിച്ച് എം എം മണി എംഎൽഎ. ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ ആളുകളെ പുനരധിവസിപ്പിക്കാൻ കോടതി ഉത്തരവിടണം. 13 പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ നിർമ്മാണ ഉത്തരവ് പുറപ്പെടുവിച്ചത് ജനപ്രതിനിധികളോട് കൂടിയാലോചിക്കാതെയായെന്നും എംഎം മണി പറഞ്ഞു.


ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഭൂവിഷയങ്ങളിൽ പരസ്യപ്രസ്താവന വേണ്ടെന്ന നിർദ്ദേശത്തിന് പിന്നാലെയാണ് എംഎം മണിയുടെ വിമർശനം. അഭിപ്രായം പറയാൻ പാടില്ലെന്ന് പറഞ്ഞാൽ അംഗീകരിക്കാനാകില്ല. ജില്ലയിലെ പതിമൂന്ന് പഞ്ചായത്തുകളിലും കളക്ടർ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വേണ്ടത്ര കൂടിയാലോചനകളില്ലാതെയാണ്. കളക്ടറുടെ ഉത്തരവിൻറെ ഗൗരവം മനസ്സിലാക്കി കോടതി ഇടപെടുമെന്നാണ് വിശ്വാസമെന്നും എം.എം.മണി മൂന്നാറിൽ പറഞ്ഞു.

പരാതി കേൾക്കാൻ കോടതി തയ്യാറാകണം. ആരെന്തൊക്കെ വിരട്ടിയാലും ജനങ്ങൾക്ക് വേണ്ടി പൊരുതും. ഏതെങ്കിലും ഉദ്യോഗസ്ഥൻറെ ഇഷ്ടത്തിനനുസരിച്ച് ചെയ്താൽ അതിനതിരെ ശബ്ദിക്കുമെന്നും എംഎം മണി പറഞ്ഞു.

Advertisement