ദേഹത്തു കിടക്ക വീണ് ഉറങ്ങിക്കിടന്ന രണ്ടുവയസ്സുകാരന് ദാരുണാന്ത്യം

Advertisement

കോഴിക്കോട് :ചുമരിൽ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് രണ്ടുവയസ്സുകാരൻ മരിച്ചു

മുക്കം മണാശ്ശേരി പന്നൂളി സന്ദീപ് – ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് അപകടം.  

കുട്ടിയെ ഉറക്കി കിടത്തി അമ്മ കുളിക്കാനായി പോയ സമയത്ത് ചുമരിൽ ചാരിവച്ച കിടക്ക തലയിലേക്കു വീഴുകയായിരുന്നു.

കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ നടപടികൾക്കുശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.