എഐ ക്യാമറ സ്ഥാപിച്ചത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലെന്നും അപകടങ്ങള്‍ കുറയ്ക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

Advertisement

കൊച്ചി.എഐ ക്യാമറ വിഷയത്തില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ എതിര്‍സത്യവാങ്മൂലം നല്‍കി. എഐ ക്യാമറ സ്ഥാപിച്ചത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയല്ലെന്നും അപകടങ്ങള്‍ കുറയ്ക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. എഐ ക്യാമറ ആരുടെയും സ്വകാര്യത ലംഘിക്കുന്നതല്ല. കുറ്റകൃത്യങ്ങള്‍ മാത്രമാണ് എഐ ക്യാമറ പരിശോധിക്കുന്നത്. നിരവധി പരിശോധനകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയത്.

കെല്‍ട്രോണ്‍ നല്‍കിയത് സാങ്കേതിക തികവുള്ള പദ്ധതിയാണ്. കെല്‍ട്രോണിനെ നിയോഗിച്ചത് സുതാര്യ ബിഡ്ഡിങിലൂടെയാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. പ്രതിപക്ഷ നേതാക്കള്‍ നേരിട്ട് ഹൈക്കോടതിയെ സമീപിക്കുകയാണ് ചെയ്തത്. പ്രതിപക്ഷ നേതാക്കളുടെ ആക്ഷേപത്തില്‍ കഴമ്പില്ല. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പദ്ധതി നടപ്പിലാക്കിയതെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.