ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന വയോധികയായ ഭാര്യ അറസ്റ്റിൽ

Advertisement

പാലക്കാട്. കടമ്പഴിപ്പുറത്ത് ഭർത്താവിനെ കഴുത്ത് ഞെരിച്ച് കൊന്ന ഭാര്യ അറസ്റ്റിൽ. ചേലക്കാട് വള്ളം കൊള്ളിയിൽ ശാന്തകുമാരിയാണ് അറസ്റ്റിലായത്. കഴിഞ്ഞ അഞ്ചാം തീയതിയാണ് ഭർത്താവ് പ്രഭാകരനെ ശാന്തകുമാരി തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. അടുത്ത ദിവസം ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രഭാകരന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൊലപാതക വിവരം പുറത്ത് വന്നത്. അൽഷിമേഴ്സ് രോഗിയായ പ്രഭാകരനുമായി , ശാന്തകുമാരിക്ക് നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ശാന്തകുമാരിയെ റിമാന്റ് ചെയ്തു.