തിരുവനന്തപുരം. നെടുമങ്ങാട് ടിക്കറ്റിന്റെ ബാലൻസ് തുക ചോദിച്ചതിന് സ്കൂൾ വിദ്യാർത്ഥിനിയെ കെ എസ് ആർ ടി സി ബസിൽ നിന്ന് ഇറക്കി വിട്ട് കണ്ടക്ടർ. ബാലൻസ് തുക ചോദിച്ചതിന് നെടുമങ്ങാട് ഡിപ്പോയിലെ കണ്ടക്ടർ അജി അപമാനിച്ച് ഇറക്കി വിട്ടെന്നും പണമില്ലാത്തതിനാൽ 12 കി.മീ. നടന്നാണ് കുട്ടി വിട്ടിൽ തിരികെ എത്തിയതെന്നും കുട്ടിയുടെ പിതാവിന്റെ പരാതി. പരാതിക്ക് പിന്നാലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിയ കണ്ടക്ടർ അജി കുട്ടിയോട് മാപ്പ് പറഞ്ഞു. ബാലൻസ് തുകയും തിരികെ നൽകി. കണ്ടക്ടർ മാപ്പ് പറഞ്ഞതിനെ തുടർന്ന് കുട്ടിയുടെ പിതാവ് പരാതി പിൻവലിച്ചു.