പാലക്കാട്. വനംവകുപ്പ് പിടികൂടി കൂട്ടിലടച്ച പീടി സെവനെ ഏഴര മാസങ്ങള്‍ക്ക് ശേഷം ചികിത്സക്കായി കൂട്ടില്‍ നിന്ന് പുറത്തിറക്കി.കാഴ്ച നഷ്ടപ്പെട്ട ഇടതു കണ്ണിന് ചികിത്സ നല്‍കുന്നതിന്റെ ഭാഗമായാണ് ആനയെ കൂടിന് പുറത്തിറക്കിയത്.തികച്ചും ശാന്തനായാണ് ചട്ടം പഠിച്ച ശേഷമുളള കൊമ്പന്റെ പെരുമാറ്റം
ഒരു നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ വീറൊന്നും ഇപ്പോള്‍ പിടി സെവനെന്ന ധോണിയുടെ മുഖത്തില്ല,പാപ്പാന്മാരും വനപാലകരും നല്‍കിയ പരിശീലനം ധോണിയുടെ നല്ല നടപ്പില്‍ വ്യക്തം.ഇന്ന് രാവിലെ 11.30ഓടെയാണ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ ആനയെ പ്രത്യേകം തയ്യാറാക്കിയ യൂക്കാലിപ്റ്റസ് കൂട്ടില്‍ നിന്ന് പുറത്തിറക്കിയത്,ഉടനെ കണ്ണിനുളള ചികിത്സ തുടങ്ങും
കഴിഞ്ഞ ജനുവരി 22നാണ് പിടി സെവനെ ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ വനംവകുപ്പ് പിടികൂടി കൂട്ടിലടച്ചത്.കുങ്കി പരിശീലനം പുരോഗമിക്കുന്നതിനിടെ ഹൈക്കോടതി നിയോഗിച്ച വിദഗദ സമിതി പിടി സെവന്റെ ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടെന്ന് കണ്ടെത്തുകയായിരുന്നു,പിന്നീട് മതിയായ ചികിത്സ നല്‍കിയാണ് കാഴ്ച നിലനിര്‍ത്തിപ്പോന്നത്.