2023 സെപ്തംബർ 08 വെള്ളി
BREAKING NEWS
👉 പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ തുടങ്ങി
👉 അയർക്കുന്നം പഞ്ചായത്തിലെ രണ്ട് റൗണ്ട് വോട്ടെണ്ണിയപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥി മുന്നിൽ
🌴 കേരളീയം 🌴
🙏ഉച്ചഭക്ഷണ പദ്ധതിക്കു കേന്ദ്ര സര്‍ക്കാര്‍ സമയത്തിനു ഫണ്ടു തരുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഉച്ചഭക്ഷണ പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ആവശ്യമായ ഭക്ഷ്യധാന്യവും നടത്തിപ്പ് ചെലവിന്റെ 60 ശതമാനവും സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്.
🙏സിപിഎമ്മുകാരനായ പി.വി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള 15 ഏക്കര്‍ മിച്ചഭൂമി കണ്ടുകെട്ടണമെന്ന് താലൂക്ക് ലാന്‍ഡ് ബോര്‍ഡിനു ശുപാര്‍ശ. വ്യാജരേഖ ചമച്ച് ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോര്‍ട്ട്.
🙏ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പെരുമ്പാവൂരില്‍ മോഷണ കേസില്‍ ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ കഴിഞ്ഞ മാസം 10 നാണ് വിയൂര്‍ ജയിലില്‍നിന്നു പുറത്തിറങ്ങിയത്.
🙏പൊതുസ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടുമെന്ന് മന്ത്രി എം.ബി രാജേഷ്. മാലിന്യം തള്ളുന്നവരെ കണ്ടെത്താന്‍ രാത്രിയും പുലര്‍ച്ചെയും പരിശോധനകള്‍ നടത്തും. ഇതിന് പൊലീസ് സഹായം ഉറപ്പാക്കും. മന്ത്രി പറഞ്ഞു.
🙏ഇടുക്കി ചെറുതോണി ഡാമില്‍ കയറിയ യുവാവ് ഷട്ടര്‍ ഉയത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിച്ചു. ഹൈമാസ് ലൈറ്റിനു ചുവട്ടില്‍ താഴിട്ടു പൂട്ടി. ജൂലൈ 22 ന് ഉച്ചകഴിഞ്ഞു മൂന്നേകാലിനാണ് സംഭവം ഉണ്ടായത്. താഴിട്ടു പൂട്ടിയ സംഭവം കെഎസ്ഇബിയുടെ ശ്രദ്ധയില്‍ പെട്ടത് ഇക്കഴിഞ്ഞ ദിവസമാണ്.
🙏സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്ന റിയാബ് പുന:സംഘടിപ്പിച്ച് ബോര്‍ഡ് ഫോര്‍ പബ്ലിക്ക് സെക്ടര്‍ ട്രാന്‍സ്ഫര്‍മേഷന് സര്‍ക്കാര്‍ രൂപം നല്‍കി.
🙏സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പുതുതായി 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. ആലപ്പുഴ മെഡിക്കല്‍ കോളജ് 13, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളജ് 15 എന്നിങ്ങനെയാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുക.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്സ്മെന്റ് അഞ്ചു സിപിഎം പ്രാദേശിക നേതാക്കളെ ചോദ്യം ചെയ്തു. തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ്, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ രാജേഷ് എന്നിവരടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്.
🇳🇪 ദേശീയം 🇳🇪
🙏ജി 20 ഉച്ചകോടിക്കായി 21 അംഗ രാജ്യങ്ങളും ക്ഷണിതാക്കളായ ഒമ്പതു രാജ്യങ്ങളും അടക്കം മുപ്പതു രാഷ്ട്രമേധാവികള്‍ ഡല്‍ഹിയിലേക്ക്. നാളേയും ഞായറാഴ്ചയുമാണ് ഉച്ചകോടി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇന്നു വൈകുന്നേരം ഏഴു മണിയോടെ എത്തും. ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്തിലെ ഭാരത് മണ്ഡപം കണ്‍വന്‍ഷന്‍ സെന്ററും ലോക നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ സമുച്ചയങ്ങളും കനത്ത സുരക്ഷാ വലയത്തിലാണ്. 4,100 കോടി രൂപയാണു ജി 20 ഉച്ചകോടിക്കായി രാജ്യം ചെലവാക്കുന്നത്.
🙏ജി 20 ഉച്ചകോടിക്കു വേദിയാകുന്ന ഡല്‍ഹിയില്‍ ചൈനക്കെതിരെ ടിബറ്റ് വിഭാഗക്കാര്‍ പ്രതിഷേധം പ്രഖ്യാപിച്ചു. ഇന്നു മജ്നു കാ തില്ലയില്‍ പ്രതിഷേധിക്കാനാണ് ആഹ്വാനം. ചൈന തങ്ങളുടെ സ്ഥലം കൈയ്യറിയിരിക്കുന്നുവെന്ന് ടിബറ്റന്‍ യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു.
🙏ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ പ്രതിയായ വധശ്രമക്കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷാണ് കേസ് പരിഗണിക്കുക. വധശ്രമ കേസില്‍ 10 വര്‍ഷത്തെ തടവ് ശിക്ഷ മരവിപ്പിച്ച ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതിക്കു സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
🙏തമിഴ്നാട്ടിലെ രാഷ്ട്രീയ നേതാക്കളെ വെറുതെ വിട്ട വിജിലന്‍സ് കേസുകളില്‍ പുനഃപരിശോധനകള്‍ തുടരുന്നു. ഡിഎംകെ മന്ത്രി ഐ പെരിയ സ്വാമിയെ വെറുതെ വിട്ട ഉത്തരവും എഐഎഡിഎംകെയുടെ മുന്‍ മന്ത്രി ബി വളര്‍മതിയെ വെറുതെ വിട്ട നടപടിയും പുന:പരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
🙏മറാത്താ വിഭാഗക്കാര്‍ക്ക് മഹാരാഷ്ട്രാ സര്‍ക്കാര്‍ ഭാഗികമായി സംവരണം പ്രഖ്യാപിച്ചു. മറാത്താ സംവരണ പ്രക്ഷോഭം തണുപ്പിക്കാനാണ് ഈ തീരുമാനം. എന്നാല്‍ മറ്റ് ഒബിസി വിഭാഗക്കാര്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
🏏🏑 കായികം 🏸🥍
🙏കിങ്‌സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ ഇന്ത്യക്ക് തോല്‍വി. ഏഷ്യന്‍ ശക്തികളായ ഇറാഖ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 ന് ഇന്ത്യയെ കീഴടക്കി ഫൈനലിലേക്ക് കടന്നു. ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും നിശ്ചിത സമയത്ത് 2-2 ന് സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.