സഹതാപം യുഡിഎഫ് വിജയത്തിനടിസ്ഥാനമായി.. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല : എം.വി. ഗോവിന്ദന്‍

Advertisement

പുതുപ്പള്ളിയിലെ യുഡിഎഫ് വിജയം അംഗീകരിക്കുന്നു എന്ന് സിപിഐ(എം) സംസ്ഥാന അധ്യക്ഷന്‍ എം.വി. ഗോവിന്ദന്‍. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നുണ്ടായ സഹതാപം വിജയത്തിനടിസ്ഥാനമായിട്ടുണ്ട്. ഇടതുപക്ഷ മുന്നണിയുടെ അടിത്തറയില്‍ മാറ്റം സംഭവിച്ചിട്ടില്ല എന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ മരണാനന്തര ചടങ്ങ് പോലും മത്സരത്തിനിടയാണ് നടന്നത്. സഹതാപ തരംഗത്തിനിടയിലും ഇടതുപക്ഷ മുന്നണിയുടെ അടിത്തറ നിലനിര്‍ത്താനായി. തെരഞ്ഞെടുപ്പ് തോല്‍വി വിശദമായി പരിശോധിക്കും. ബിജെപി വോട്ട് യുഡിഎഫിന് അനുകൂലമായി. സഹതാപ തരംഗത്തിന് സാധ്യതയുള്ള മണ്ഡലം എന്ന് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് കൂടുതല്‍ അവകാശവാദത്തിന് തയ്യാറാകാതിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണിയുടെ പരാജയം സര്‍ക്കാരിനെതിരെയുള്ള വികാരമല്ല എന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാകരുതെന്ന് സിപിഐഎം നിലപാട് എടുത്തിരുന്നു എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

Advertisement