ഗർഭിണിയായ സ്ത്രീക്ക് നേരെ കെഎസ്ആർടിസി ബസിൽ അതിക്രമം, അക്രമിയെ പിടികൂടിയപ്പോള്‍ ‘വിളവുതിന്നുന്ന വേലി’

Advertisement

തിരുവനന്തപുരം. കെഎസ്ആർടിസി ബസിൽ ഗർഭിണിയായ സ്ത്രീക്ക് നേരെ അതിക്രമം. യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ ഭർത്താവ് എത്തി പിടികൂടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.പിടികൂടി വിവരം അന്വേഷിച്ചപ്പോഴാണ് ആള്‍ കെഎസ്ആര്‍ടിസി ജീവനക്കാരനാണ് എന്ന് മനസിലായത്. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് പ്രമോദ് ആണ് പിടിയിലായത്. മലയിൻകീഴ് പോലീസിൽ യുവതിയും ഭർത്താവും നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു

Advertisement