പുതുപ്പള്ളി, കേഡര്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായോ എന്ന് സിപിഎം പരിശോധിക്കും

Advertisement

തിരുവനന്തപുരം.പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ കേഡര്‍ വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായോ എന്ന് സിപിഎം പരിശോധിക്കും. പന്ത്രണ്ടായിരത്തോളം വോട്ടുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കുറഞ്ഞത്. കഴിഞ്ഞ തവണ ലഭിച്ച യാക്കോബായ, കേരളാ കോണ്‍ഗ്രസ് എം വോട്ടുകള്‍ മാറ്റി നിര്‍ത്തിയാല്‍ പോലും പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടെന്നത് വ്യക്തമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ വേണ്ടത്ര ആവേശമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റേത്. തന്ത്രങ്ങളിലെ പാളിച്ചയും പ്രാദേശിക നേതൃത്വത്തിനുണ്ടായ വീഴ്ചകളുമായിരിക്കും സിപിഎം പരിശോധിക്കുക.