ഉച്ചക്കഞ്ഞി വിവാദം,കേന്ദ്ര വിശദീകരണം തെറ്റിദ്ധാരണജനകമെന്ന് മന്ത്രി വി ശിവൻകുട്ടി

Advertisement

തിരുവനന്തപുരം. ഉച്ചക്കഞ്ഞി വിവാദത്തിൽ കേന്ദ്ര വിശദീകരണം തെറ്റിദ്ധാരണജനകമെന്ന് മന്ത്രി വി ശിവൻകുട്ടി. കേന്ദ്രവിഹിതം മുടങ്ങിയപ്പോൾ പോലും സർക്കാർ സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി പദ്ധതി നടപ്പാക്കി. സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് കേന്ദ്രം വിഹിതം നൽകുന്നില്ലെന്നും സത്യാവസ്ഥ കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ചയാണെന്ന് ആവർത്തിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കേന്ദ്രം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അര്‍ഹമായ വിഹിതം തടഞ്ഞുവെച്ചിരിക്കുകയാണെന്നും സംസ്ഥാന സർക്കാരിന്റെ വിഹിതം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം പണം നൽകിയില്ലെങ്കിലും ഉച്ച ഭക്ഷണ പദ്ധതി നിർത്തില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ഫണ്ട് വിതരണത്തിലെ പ്രതിസന്ധിക്ക് കാരണം സംസ്ഥാന വിഹിതം ഇടാത്തതാണെന്നായിരുന്നു കേന്ദ്ര വിശദീകരണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്താനാണ് സർക്കാർ നീക്കം

Advertisement