വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ ഷോക്കേറ്റ് മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി

Advertisement

ആലപ്പുഴ.വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ ഷോക്കേറ്റ് മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെയും പോസ്റ്റുമോർട്ടം നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകി. മൃതദേഹങ്ങൾ റോഡ് മാർഗ്ഗം പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോകും. കൊച്ചി ആസ്ഥാനമാക്കിയുള്ള കരാർ കമ്പനിയുടെ ഉടമയിൽ നിന്ന് മാരാരിക്കുളം പോലീസ് വിശദമായി മൊഴിയെടുത്തു. തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധ എന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. മറ്റെന്തെങ്കിലും വീഴ്ച കരാർ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ഞായറാഴ്ച
തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ സൽക്കാരത്തിന് വേണ്ടിയാണ് വീടിന് പിറകിൽ രണ്ടു വലിയ പന്തൽ ഇട്ടത്. ഇത് പൊളിക്കുന്നിതിനെയാണ് തൊഴിലാളികള്‍ക്ക് ഷോക്കേറ്റത്. ചക്രം ഘടിപ്പിച്ച കൂറ്റന്‍ സ്കഫോള്‍ഡ് ഉയര്‍ത്താന‍് ശ്രമിക്കവേ അതിലെ കന്പി മുകളില്‍ കൂടി പോകുകയായിരുന്ന വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു അപകടം.പരിക്കേറ്റ മൂന്ന് തൊഴിലാളികൾ അപകട നില തരണം ചെയ്തു