ആലുവ പീഡനം,2 പേർ കൂടി കേസിൽ പ്രതികൾ ആയേക്കും

Advertisement

ആലുവ. അതിഥി തൊഴിലാളി കുടുംബത്തിലെ എട്ടുവയസുകാരിയെ പീഡനത്തിന് വിധേയയാക്കിയ കേസില്‍ 2 പേർ കൂടി കേസിൽ പ്രതികൾ ആയേക്കും. കുട്ടിയെ ഉപദ്രവിച്ച ക്രിസ്റ്റിൻ രാജിന്റെ കൂട്ടാളികളാണ് 2 പേരും. ഇവരാണ് ക്രിസ്ത്യൻ രാജു മോഷ്ടിച്ച മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽക്കുന്നത്

ഇവരാണ് പെൺകുട്ടിയുടെ വീട്ടിൽ അച്ഛൻ ഇല്ല എന്ന വിവരം ക്രിസ്റ്റിൻ രാജിന് നൽകിയതെന്ന് പോലീസ് സംശയിക്കുന്നു. മോഷണ മുതൽ വിൽക്കാൻ എത്തിയപ്പോൾ ഇവരുടെ വീട്ടിൽ വച്ചാണ് കുട്ടിയെ ക്രിസ്റ്റിൻ രാജ് കണ്ടത്. പോലീസ് കസ്റ്റഡിയിലുള്ള രണ്ടുപേരും ഇതര സംസ്ഥാന തൊഴിലാളികളാണ്.

Advertisement