കരുവന്നൂർ ബാങ്കുമായി തനിക്ക് ഒരു ബന്ധവുമില്ല, കേസിലെ ഒന്നാംപ്രതി സതീഷ് കുമാറിനെ അറിയില്ല,തെളിവുണ്ടെങ്കിൽ അനിൽ അക്കര പുറത്തുവിടണം, പി കെ ബിജു

Advertisement

കോഴിക്കോട് . കരുവന്നൂർ ബാങ്ക് വായ്പാത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്
അനിൽ അക്കര തനിക്കെതിരെ ഉന്നയിച്ച ആക്ഷേപം അടിസ്ഥാന രഹിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി കെ ബിജു . തെളിവുണ്ടെങ്കിൽ അനിൽ അക്കര പുറത്തുവിടണമെന്നും ആരോപണത്തെ രാഷ്ട്രീയമായും നിയമ പരമായും നേരിടുമെന്നും പി കെ ബിജു പറഞ്ഞു.

കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ എംപി – പി കെ ബിജുവിനെതിരെ ഗുരുതര ആരോപണങ്ങളാണ് വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കര ഉന്നയിച്ചത്. കേസിലെ ഒന്നാംപ്രതി തൃശ്ശൂർ കോലഴി സ്വദേശി പി സതീഷ് കുമാർ , പി കെ ബിജുവിന്റെ മെന്റർ ആണ് എന്നായിരുന്നു ആരോപണം. കേസിലെ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ എൻഫോമെന്റ് ഡയറക്ടറേറ്റ് പറയാതെ പറഞ്ഞ എംപി പി കെ ബിജുവാണെന്നും അനിൽ അക്കര ആരോപിച്ചിരുന്നു. ഈ വിഷയത്തിലാണ് പി കെ ബിജുവിന്റെ മറുപടി.തെളിവുണ്ടെങ്കിൽ അനിൽ അക്കര പുറത്തുവിടണമെന്നും ആരോപണത്തെ രാഷ്ട്രീയമായും നിയമ പരമായും നേരിടുമെന്നും പി കെ ബിജു പറഞ്ഞു. ബാങ്കുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും കേസിലെ ഒന്നാംപ്രതി സതീഷ് കുമാറിനെ അറിയില്ലെന്നും പി കെ ബിജു പറഞ്ഞു.
താൻ താമസിച്ച വീട്ടുടമസ്ഥർ ജീവിച്ചിരിപ്പുണ്ട്. സത്യം അറിയാൻ അവരുമായി ബന്ധപ്പെട്ടാൽ മതിയെന്നും ബിജു പറഞ്ഞു.

ഇ ഡിയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും
നിലവിൽ ഇ ഡി ഉദ്യോഗസ്ഥർ ബന്ധപ്പെട്ടിട്ടില്ലെന്നും ബിജു വ്യക്തമാക്കി.

Advertisement