ഉമ്മൻ‌ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന,അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്

Advertisement

തിരുവനന്തപുരം . സോളാർ പീഡന പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോർട്ടിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്. അന്തസുണ്ടെങ്കിൽ സർക്കാർ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. ഗൂഡാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.

പീഡനക്കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന സിബിഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കുള്ള മറുപടിയായിട്ടാണ് കോൺഗ്രസ് ഉയർത്തുന്നത്. അധികാരത്തിലേറി മൂന്നാംദിവസം സോളാർ പീഡനക്കേസിലെ പരാതിക്കാരിയെ കണ്ടത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ കോൺഗ്രസ് സംശയനിഴലിൽ നിർത്തുന്നത്. പരാതിക്കാരിക്ക് പിന്നിൽ പിണറായി വിജയനാണെന്ന് പി സി ജോർജും ആരോപിക്കുന്നു.

ഒറ്റുകാരനായ കെ ബി ഗണേഷ് കുമാറിനെ ഇനി ഒരിക്കലും ചുമക്കില്ലെന്നു യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതികരിച്ചു. ുമ്മന്‍ ചാണ്ടി മരണം വരെ പുലര്‍ത്തിയ മൗനത്തിന്‍റെ ഔദാര്യമാണ് ഗണേഷിന്‍റെ പൊതു ജീവിതമെന്നും വിമര്‍ശനങ്ങളിലൂടെ യുഡിഎഫിലേക്കൊരു പാലമിട്ടാല്‍ കടക്കാമെന്നു കരുതേണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു.

ദല്ലാള്‍ നന്ദകുമാറിന്‍റെ ഫ്ളാറ്റിലേക്ക് കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ മാര്‍ച്ച് നടന്നു.