കണ്ണില്ലാത്ത ക്രൂരത,കൊലയാളി പ്രിയരഞ്ജനെ തിരഞ്ഞ് പൊലീസ്

Advertisement

തിരുവനന്തപുരം. കാട്ടാക്കടയിൽ പതിനഞ്ചുകാരനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ അന്വേഷണം മ
ഊർജ്ജിതം. കാട്ടാക്കട സ്വദേശിയായ പ്രിയരഞ്ജനായാണ് പൊലീസ് വ്യാപക തിരച്ചിൽ നടത്തുന്നത്. ഇയാളെ ആരെങ്കിലും ഒളിവിൽ പോകാൻ സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. പ്രിയരഞ്ജൻ്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. നാലു സംഘമായി തിരിഞ്ഞാണ് പൊലീസ് ഇയാൾക്കായുള്ള അന്വേഷണം നടത്തുന്നത്.

കേരളത്തിനു പുറമേ അയൽ സംസ്ഥാനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. എത്രയും വേഗം ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ. കാട്ടാക്കട പൂവച്ചൽ സ്വദേശിയായ ആദിശേഖറിനെ ഇയാൾ കാർ ഇടിച്ച് കൊലപ്പെടുത്തിയത് കഴിഞ്ഞ മാസം 30 നായിരുന്നു. ആദ്യഘട്ടത്തിൽ വാഹനാപകടം എന്ന് കരുതിയിരുന്ന മരണം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന് തെളിഞ്ഞത്.