കൊച്ചി.ഡോ.വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വന്ദനയുടെ അച്ഛൻ കെ.ജി. മോഹൻ ദാസ് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റേത്.
കേസിലെ ഏകപ്രതി സന്ദീപിനെതിരെ കൊലപാതകക്കുറ്റം ചുമത്തി. പ്രതിയെ അന്നേദിവസം തന്നെ അറസ്റ്റ് ചെയ്തു. എല്ലാ ശാസ്ത്രീയതയോടെയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണം യഥാസമയം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. അതേ സമയം
വീഴ്ച മറച്ചുവെക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നാണ് ഹർജിക്കാരൻ സർക്കാരിന്റ സത്യവാങ്മൂലത്തിന് മറുപടി നൽകിയിട്ടുള്ളത് .
പൊലീസിന് വീഴ്ച ഉണ്ടെന്ന് പറഞ്ഞാൽ സേനക്ക് നാണക്കേടാകും.
പൊലീസ് കൃത്യമായി ഇടപെട്ടെങ്കിൽ വന്ദന ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഹർജിക്കാരൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
Home News Breaking News ഡോ.വന്ദന കൊലക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും