കരുവന്നൂർ ബാങ്ക് തട്ടിപ്പ്: എ സി മൊയ്തീൻ ഇഡി ഓഫീസിൽ ഹാജരായി

Advertisement

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കള്ളപ്പണ കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്തീൻ ഇന്ന് രാവിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് എത്തി. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ഹാജരാകാനായിരുന്നു
ഇ ഡി നൽകിയ നിർദേശം.

കരുവന്നൂർ ബാങ്കിൽ നിന്ന് ബിനാമികൾ വ്യാജരേഖകൾ ഹാജരാക്കി ലോൺ നേടിയത് എ സി മൊയ്തീന്റെ ശുപാർശ പ്രകാരമാണെന്നാണ് ഇഡി പറയുന്നത്. കേസിൽ അന്വേഷണം നേരിടുന്ന മുൻ മാനേജർ ബിജു കരീമിന്റെ ബന്ധു കൂടിയാണ് എ സി മൊയ്തീൻ. ബിനാമി ലോൺ തട്ടിപ്പിന്റെ ആസൂത്രകൻ സതീഷ് കുമാറുമായി എ സി മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എംഎൽഎയുടെയും മുൻ എംപിയുടെയും ബെനാമിയാണെന്നും ഇ ഡി പറയുന്നു.
അഭിഭാഷകരോടൊപ്പമാണ് മൊയ്തീൻ എത്തിയത്.

Advertisement