പാലക്കാട്. വാളയാര്‍ കേസ് അന്വേഷിക്കുന്ന സിബിഐ സംഘത്തില്‍ അഴിച്ചുപണി.പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴികെയുള്ളവരെ മാറ്റി സി.ബി.ഐ അഡീഷണല്‍ ഡയറക്ടര്‍ ഉത്തരവ്.നേരത്തെ അന്വേഷണത്തിന് മലയാളികളല്ലാത്ത ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് പെണ്‍കുട്ടികളുടെ അമ്മ ആവശ്യപ്പെട്ടിരുന്നു
വാളയാര്‍ കേസിലെ തുടരന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കവേയാണ് സിബിഐ സംഘത്തില്‍ അഴിച്ചുപണി.പുതിയ സംഘത്തെ നയിക്കുന്ന വനിത ഉദ്യോഗസ്ഥ ഒഴിക്കെയുള്ളവരെ മാറ്റി ഇതര സംസ്ഥാനത്ത് നിന്നുള്ള എസ്.പി,ഡി.വൈ.എസ്.പി എന്നിവരെ ഉള്‍പ്പെടെ പുതിയ സംഘത്തില്‍ നിയമിച്ചിട്ടുണ്ട്.സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ നിരീക്ഷണങ്ങള്‍ കൂടി കേസില്‍ ഉപയോഗിക്കാനാണ് സിബിഐ തീരുമാനം.പുതിയ സംഘം അട്ടപ്പളളത്തെ വീട്ടിലെത്തി പെണ്‍കുട്ടികളുടെ അമ്മയുമായി സംസാരിച്ചു.വ്യക്തമായ സാക്ഷികളില്ലാത്തതും കാര്യമായ തെളിവുകള്‍ ലഭിക്കാത്തതും കേസിലുളള സാമൂഹിക സമ്മര്‍ദ്ദവും അന്വേഷണസംഘത്തിന് മുന്നിലെ വെല്ലുവിളിയാണ്.കൂടുതല്‍ പേരെ ചോദ്യം ചെയ്ത് പുതിയ സംഘത്തിന്റെ പക്കലുളള വിവരങ്ങള്‍ കൂടി ചേര്‍ത്ത് പഴുതുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കുകയാണ് സിബിഐ ലക്ഷ്യം.ഇതിനിടെ കേസിലെ നാല് പ്രതികളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന സിബിഐ ആവശ്യത്തില്‍ പ്രതികള്‍ പാലക്കാട് സ്‌പെഷ്യല്‍ പോക്‌സോ കോടതിയില്‍ തടസ്സ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.