റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

Advertisement

മലപ്പുറം. എടവണ്ണയിൽ റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.
മണിമൂളി സ്വദേശി യൂനുസ് ആണ് മരിച്ചത്.റോഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടു നാട്ടുകാർ റോഡ് ഉപരോധിച്ചു

ഇന്ന് പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലേക്ക് യാത്രക്കാരനുമായി പോകുമ്പോഴാണ് വടശ്ശേരിയിൽ വെച്ച് ഓട്ടോ അപകടത്തിൽപെട്ടത്.റോഡിലെ വെള്ളക്കെട്ടിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഓട്ടോയുടെ അടിയിൽ പെട്ട യുനുസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ട് പേർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
റോഡിൻ്റെ അശാസ്ത്രീയമായ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഇതേ സ്ഥലത്ത് മുൻപും അപകടങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടു നാട്ടുകാർ കൊയിലാണ്ടി -നിലമ്പൂർ സംസ്ഥാന പാത ഉപരൊധിച്ചു