പുരാവസ്തു തട്ടിപ്പ് , കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വീണ്ടും ഇഡിക്കു മുന്നില്‍ ഹാജരായി

Advertisement

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ വീണ്ടും ഇ.ഡിക്കു മുമ്ബാകെ ഹാജരായി.

രാവിലെ 11 മണിയോടെയാണ് സുധാകരന്‍ ഇ.ഡി ഓഫീസില്‍ എത്തിയത്. കേസില്‍ ഇത് രണ്ടാം തവണയാണ് ഇ.ഡി സുധാകരനെ ചോദ്യം ചെയ്യുന്നത്. നേരത്തെ. ഓഗസ്റ്റ് 22ന് നേരത്തെ ഹാജരായിരുന്നു. രാത്രി വരെ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അദ്ദേഹം സാവകാശം നീട്ടി ചോദിക്കുകയായിരുന്നു.

കെ.സുധാകരന് പത്ത് ലക്ഷം രൂപ നല്‍കിയെന്ന മോന്‍സന്റെ മുന്‍ ജീവനക്കാരന്‍ ജിക്‌സന്റെയും പരാതിക്കാരായ അനൂപിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്.

ഇ.ഡി ചോദിച്ച എല്ലാ രേഖകളും ബാങ്ക് ഇടപാടുകളുടെ വിവരം കൈമാറിയിട്ടുണ്ടെന്ന് കെ.സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Advertisement