നെടുമങ്ങാട്:
ദൈവത്തോടുള്ള അനുതാപവും, യേശുക്രിസ്തുവിങ്കലുള്ള വിശ്വാസവും, പരിശുദ്ധാത്മാവിനാലുള്ള വീണ്ടും ജനനവും രക്ഷയ്ക്ക് ആവശ്യമാകുന്നുവെന്ന വിശ്വാസ പ്രമാണത്തിൻ്റെ അന്ത:സത്ത ഉയർത്തിപ്പിടിച്ച ചടങ്ങിൽ സാൽവേഷൻ ആർമി സഭയുടെ നെടുമങ്ങാട് ഡിവിഷൻ്റെ പുതിയ സാരഥികളായ മേജർ വി.പാക്യ ദാസും, മേജർ സഹീന പി ദാസും സ്ഥാനാഭിഷിക്ത്തരായി. സെൻട്രൽ ചർച്ചിൽ നടന്ന സ്ഥാനാരോഹണ ശുശ്രുഷകൾക്ക് ഇന്ത്യാ- ദക്ഷിണ പശ്ചിമ സംസ്ഥാനിധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല, വനിതാ ശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി പൊളിമെറ്റ്ല എന്നിവർ നേതൃത്വം നൽകി. എ ഡി സി മേജർ റോയ് ജോസഫ് അധ്യക്ഷനായി. ക്യാപ്റ്റൻ ശ്യാംലാൽ നയിച്ചപ്രാരംഭ ഗാനത്തിന് ശേഷം ബാബു മാണിക്യ പുരം, മേജർ ജെയ്മോൾ റോയ് എന്നിവർ പ്രാർത്ഥന നടത്തി.
ഡിവിഷണൽ ക്വയർ സ്വാഗത ഗാനം ആലപിച്ചപ്പോൾ പുതിയ നേതാക്കൾക്ക് ഊഷ്മളമായ വരവേല്പ് നൽകി.
പേഴ്സണൽ സെക്രട്ടറി ലെഫ്.കേണൽ സജൂഡാനിയേൽ, നെയ്യാറ്റിൻകര ഡിവിഷണൽ കമാൻഡർ മേജർ ആർ.ക്രിസ്തുരാജ്, മേജർ എം.കനകരാജ്,
അനിൽ വേട്ടംമ്പള്ളി, ലെഫ്.എൻ റ്റി. അനൂപ്, ക്യാപ്റ്റൻ സെൽമാ ബിജു, മേജർ ഡി.വിത്സൻ, സാന്ദ്രാ ബാബു കരിപ്പൂർ, ലെഫ്. ഷാലിമ ഷാജി, സി.ഷാജി എന്നിവർ ആശംസകൾ അർപ്പിച്ചു. മേജർ സഹീന പി.ദാസ് അനുഭവസാഷ്യം പങ്ക് വെച്ചു.ഡിവിഷണൽ കമാൻഡർ മേജർ വി.പാക്യദാസ് ദൈവ വചന സന്ദേശം നൽകി.സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല ആശീർവ്വദിച്ചു.