പാസ് വേഡ് കൈ വശപ്പെടുത്തി ഉദ്യോഗസ്ഥൻ പെട്രോൾ പമ്പ് അക്കൗണ്ട്സിൽ തിരിമറി നടത്തിയതായി പരാതി

Advertisement

കോഴിക്കോട്. പാസ് വേഡ് കൈ വശപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ സ്വകാര്യ വ്യക്തിയുടെ പെട്രോൾ പമ്പ് അക്കൗണ്ട്സിൽ തിരിമറി നടത്തിയതായി പരാതി.മലപ്പുറം കൊണ്ടോട്ടിയിൽ പ്രവർത്തിച്ചിരുന്ന പുതിയ വീട്ടിൽ ഏജൻസിയുടെ പെട്രോൾ പമ്പിലാണ് തിരുമറി നടന്നിട്ടുള്ളത്.സംഭവത്തിൽ പെട്രോൾ പമ്പ് ഉടമ അനസിൻ്റെ പരാതിയിൽ പോലീസ് കേസ് എടുത്തു.

2011 മുതൽ 2015 വരെയുള്ള കാലയളവിൽ പെട്രോൾ വാങ്ങിയ വകയിൽ നൽകിയ തുകയിലാണ് കൃത്രിമം കാണിച്ചിട്ടുള്ളത് എന്നാണ് പരാതി. കോഴിക്കോട് എലത്തൂർ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥരാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് ആരോപണം.

2019 ലാണ് തട്ടിപ്പ് തിരിച്ചറിയുന്നത്.തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.പെട്രോൾ അടിച്ച വകയിൽ നൽകുന്ന തുക കമ്പനി വിശദാംശങ്ങളിൽ നിന്ന് ഡിലിറ്റ് ചെയ്യുന്നതായാണ് ആരോപണം. ഇത് വഴി ഈ പെട്രാൾ പമ്പിൽ സെയിൽ ഇല്ല എന്ന് വരുത്തി തീർത്ത് പമ്പ് അടപ്പിക്കാനാണ് ശ്രമം എന്നാണ് അനസിൻ്റെ ആരോപണം.

നിലവിൽ 158 ലധികം ഇത്തരം ഇടപാടുകൾ ഡിലിറ്റ് ചെയ്തെന്ന ഗുരുതര ആരോപണമാണ് അനസ് ഉന്നയിക്കുന്നത്. ഇതു വഴി പുതിയ വീട്ടിൽ ഏജൻസിക്ക് നഷ്ട്ടമായത് 8 കോടി 76 ലക്ഷമാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement