ഈ ഒരു വ്യവസ്ഥ ഒഴിവാക്കി, ആശുപത്രി സംരക്ഷണഭേദഗതി നിയമം നിയമസഭ പാസാക്കി

Advertisement

തിരുവനന്തപുരം.ആരോഗ്യപ്രവർത്തകർക്ക് നേരെ വാക്കാലുള്ള അധിക്ഷേപത്തിന് മൂന്ന് മാസം തടവും 10000രൂപപിഴയും ശിക്ഷയുമെന്ന വ്യവസ്ഥ ഒഴിവാക്കി ആശുപത്രി സംരക്ഷണഭേദഗതി നിയമം നിയമസഭ പാസാക്കി. ദുരുപയോഗസാധ്യത ഏറെയാണെന്ന വിലയിരുത്തലിനെ തുടർന്നാണ് ഈവകുപ്പ് ഒഴിവാക്കിയത്. പുതിയ നിയമഭേദഗതിയോടെ ഡോക്ടർമാർ മുതൽ ആശുപത്രിയിലെ ശുചീകരണജോലിക്കാർ വരെ ‘ആരോഗ്യപ്രവർത്തകർ’ എന്ന പരിഗണയിൽ ഉൾപ്പെടും.

അതിക്രമങ്ങൾക്ക് ആറ് മാസത്തിൽ കുറയാതെയും പരമാവധി 5വർഷംവരെയും തടവ് കിട്ടാമെന്നാണ് പുതിയ ഭേദഗതി.ഒപ്പം കുറഞ്ഞത് 50,000രൂപയും പരമാവധി രണ്ട് ലക്ഷം രൂപവരെയും പിഴയുംവിധിക്കാം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നാണ് നിലവിലെ നിയമം കർശനവ്യവസ്ഥകളോടെ നിയമം ഭേദഗതി ചെയ്തത്.

Advertisement