സുപ്രീംകോടതി എസ്എന്‍സി ലാവലിൻ കേസ് ഇന്ന് വീണ്ടും പരിഗണിക്കും

Advertisement

ന്യൂഡെല്‍ഹി . സുപ്രീംകോടതി എസ്എന്‍സി ലാവലിൻ കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
34 തവണ മാറ്റിവച്ചതിനുശേഷം ആണ് കേസ് ഇന്ന് പരിഗണിക്കുന്നത്.ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരുടെ ബഞ്ചാണ് കേസ് കേൾക്കുക. 26 ആം ഇനമായി കേസ് ലിസ്റ്റ് ചെയ്തു.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി. ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്. സംസ്ഥാനത്തിന് ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് 2017 മുതൽ സുപ്രീംകോടതി ലാവലിൻ കേസ് പരിഗണിക്കുന്നുണ്ടെങ്കിലും ഇതുവരെയും തീർപ്പ് കൽപ്പിക്കാൻ ആയി സാധിച്ചിട്ടില്ല.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ. മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സി.ബി.ഐ. സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. വിചാരണ നേരിടണമെന്ന് ഹൈക്കോടതി പറഞ്ഞ പ്രതികളുടെ ഹർജിയും സുപ്രീംകോടതിയിലുണ്ട്

Advertisement