2023 സെപ്തംബർ 12 ചൊവ്വ
BREAKING NEWS
👉കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ രണ്ട് മരണങ്ങളിൽ നിപ സംശയം. കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം, ഇന്ന് ഉന്നതതല യോഗം.
👉 ആലുവ പീഢനം: പ്രതി ക്രിസ്റ്റൽ രാജിൻ്റെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും, പ്രതിയെ ഇന്ന് എറണാകുളം പോക്സോ കോടതിയിൽ ഹാജരാക്കും.
👉 ഐഎസ് ഗ്രൂപ്പ് സ്ഥാപിക്കാനുള്ള നീക്കം പൊളിച്ച് എൻഐഎ. തൃശൂർ സ്വദേശി നിഖിൽ അഹമ്മദ് പിടിയിൽ , ചോദ്യം ചെയ്യൽ തുടരുന്നു.
👉 തമിഴ്നാട്ടിൽ സെന്തിൽ ബാലാജിയുടെ ബന്ധുക്കളുടെ 10 സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ്.
👉 നെയ്യാറ്റിൻകര ആറാട്ടുകടവിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി റാം മാധവിനെ കാണാനില്ല.
🌴 കേരളീയം 🌴
🙏സോളാര്‍ തട്ടിപ്പുകാരിയുടെ കള്ളപ്പരാതിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗൂഡാലോചന നടന്നെന്ന പ്രതിപക്ഷ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ അടിയന്തര പ്രമേയത്തിനുള്ള മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
🙏സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരേ താന്‍ സിബിഐക്കു മൊഴി നല്‍കിയിട്ടില്ലെന്നു നിയമസഭയില്‍ കെ. ബി ഗണേഷ് കുമാര്‍. ഈ വിഷയത്തില്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
🙏ഉമ്മന്‍ചാണ്ടിക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങുന്നത് പരാതിക്കാരി മുഖ്യമന്ത്രിയെ കണ്ടതോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോപണം മുഖ്യമന്ത്രിക്കെതിരെയാണ്. പരാതി എഴുതി വാങ്ങിയതും കേസ് മുന്നോട്ടു കൊണ്ടുപായതും മുഖ്യമന്ത്രിയാണ്.
🙏മാസപ്പടി വിവാദത്തില്‍ മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. രണ്ടു കമ്പനികള്‍ തമ്മില്‍ നടന്ന ഇടപാടുകളെ മാസപ്പടിയായി ചിത്രീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
🙏ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഡാലോചന ആരോപിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം പ്രതിപക്ഷം വടി കൊടുത്ത് അടി വാങ്ങിയതാണെന്ന് സിപിഎം നേതാവ് എ.കെ ബാലന്‍. അന്വേഷണത്തിനു തയാറാണെന്നു മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷം പിന്‍വാങ്ങി.
🙏പുലി ചത്തതിന് വനം വകുപ്പ് ചോദ്യം ചെയ്ത ടാപ്പിംഗ് തൊഴിലാളി വിഷം കഴിച്ചു മരിച്ചു. പാലക്കാട് മംഗലം ഡാമിനടുത്തെ ടാപ്പിംഗ് തൊഴിലാളി ഓടംതോട് സ്വദേശി സജീവാണ് മരിച്ചത്. 54 വയസായിരുന്നു. പ്രദേശത്തെ കര്‍ഷകര്‍ അടക്കം നാട്ടുകാര്‍ മൃതദേഹവുമായി മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന് മുന്നില്‍ ഉപരോധ സമരം നടത്തി.
🙏വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ നാലിന് എത്തുമെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അന്നു വൈകുന്നേരം നാലിന് കേന്ദ്ര തുറമുഖമന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായി ചൈനയില്‍ നിന്നുള്ള കപ്പലാണ് ആദ്യമെത്തുന്നത്.
🙏കാട്ടാക്കടയില്‍ ക്ഷേത്രത്തിനരികില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനു പത്താം ക്ലാസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രിയരഞ്ജന്‍ പിടിയിലായി. പ്രതിക്ക് കൊല്ലപ്പെട്ട ആദിശേഖറിനോട് മുന്‍വൈരാഗ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.
🙏ബസുകളില്‍ വിദ്യാര്‍ത്ഥി കണ്‍സഷന്‍ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 27 ആയി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
🙏കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. പത്തു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്ന് എസി മൊയ്തീന്‍ പ്രതികരിച്ചു.
🙏പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായുള്ള സാമ്പത്തിക ഇടപെടില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ രണ്ടാം തവണയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും കൈമാറിയെന്ന് സുധാകരന്‍ പറഞ്ഞു.
🙏തിരുവനന്തപുരം ശാര്‍ക്കര ക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് ഡ്രില്ലും ആയുധ പരിശീലനവും ഹൈക്കോടതി നിരോധിച്ചു. ദേവസ്വം അധികൃതരുടെ വിലക്കു ലംഘിച്ച് ഡ്രില്ലു നടത്തിയതിനെതിരേ വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
🇳🇪 ദേശീയം 🇳🇪
🙏സുപ്രീം കോടതി അഭിഭാഷക രേണു സിന്‍ഹയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. നോയിഡയില്‍ താമസിക്കുന്ന നിതിന്‍ നാഥ് സിന്‍ഹ (61) ആണ് അറസ്റ്റിലായത്. രേണുവിന്റെ പേരിലുള്ള ബംഗ്ലാവ് സ്വന്തമാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പോലീസ്. ബംഗ്ലാവിലെ സ്റ്റോര്‍ റൂമില്‍ 36 മണിക്കൂര്‍ ഇയാള്‍ ഒളിച്ചിരിക്കുകയായിരുന്നു
🙏ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയെ എം പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. അയോഗ്യനാക്കിയ ബഞ്ചുതന്നെയാണ് ജെ ഡി എസ് നേതാവ് പ്രജ്വല്‍ രേവണ്ണയുടെ അപ്പീല്‍ തള്ളിയത്. സുപ്രീംകോടതിയില്‍ പോകാന്‍ സമയം തേടിക്കൊണ്ടാണ് പ്രജ്വല്‍ അയോഗ്യനാക്കപ്പെട്ട അതേ ബഞ്ചില്‍ തന്നെ അപ്പീല്‍ നല്‍കിയത്.
🙏ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയെ പുകഴ്ത്തി ആഫ്രിക്കന്‍ യൂണിയന്‍ ചെയര്‍മാന്‍ അസിലി അസൗമാനി. ഇന്ത്യ ചൈനയേക്കാള്‍ മുന്നിലാണെന്നും സൂപ്പര്‍ പവര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്‍കൈയെടുത്താണ് ആഫ്രിക്കന്‍ യൂണിയന് ജി 20 അംഗത്വം ലഭിച്ചത്.
🙏ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരേ മറ്റൊരു അഴിമതിക്കേസ് കൂടി. അമരാവതി റിങ് റോഡ് അഴിമതിക്കേസില്‍ നായിഡുവിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി.
🙏കര്‍ണാടക സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ബസ് ലോറിയില്‍ ഇടിച്ച് അഞ്ചു പേര്‍ മരിച്ചു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ ഹിരിയൂര്‍ താലൂക്കില്‍ ഗൊല്ലഹള്ളിക്ക് സമീപമാണു സംഭവം.
🇦🇴 അന്തർദേശീയം 🇦🇽
🙏സൗദി അറേബ്യയിലെ ഇന്ത്യന്‍ സമൂഹം നല്‍കിയ സംഭാവനകള്‍ അമൂല്യമാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. സൗദി ജനസംഖ്യയുടെ ഏഴ് ശതമാനവും ഇന്ത്യന്‍ വംശജരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ നടന്ന സൗദി – ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🥍🏏 കായികം 🏸🏑
🙏ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനെതിരെ 228 റണ്‍സിന്റെ റെക്കോര്‍ഡ് വിജയവുമായി ഇന്ത്യ. വിരാട് കോലിയുടെയും കെ എല്‍ രാഹുലിന്റെയും വെടിക്കെട്ട് സെഞ്ചുറികളുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 32 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ടായി.