കൊച്ചി: കടമക്കുടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കടമക്കുടി സ്വദേശി നിജോയും ഭാര്യ ശില്‍പയും രണ്ടുകുട്ടികളുമാണ് മരിച്ചത്. ഇന്ന് രാവിലെ വീട്ടില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും മക്കളായ എയ്ഞ്ചലും ആരോണും
വിഷം കഴിച്ച് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വിവരങ്ങള്‍ ഉണ്ട്. വിദേശത്ത് ജോലി്കായി പോയിരുന്ന ശില്‍പ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്.
നിജോ ആര്‍ട്ടിസ്റ്റും നിര്‍മ്മാണതൊഴിലാളിയുമാണ്. വരാപ്പുഴ ഇസബെല്ല സ്കൂളിലാണ് കുട്ടികള്‍ പഠിച്ചിരുന്നത്. വന്‍ സാമ്പത്തിക ബാധ്യത പരിഹരിക്കാമെന്ന പ്രതീക്ഷയില്‍ ഇറ്റലിയിലേക്ക് പോയ ശില്‍പയ്ക്ക് ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതെ മടങ്ങേണ്ടിവന്നു. നിജോയുടെ അമ്മയും സഹോദരനും കുടുംബവും താഴെയാണ് താമസിക്കുന്നത്. രാവിലെ കുട്ടികളെ കാണാതെ മാതാവ് ആനി കയറി നോക്കിയപ്പോഴാണ് മരണവിവരം അറിയുന്നത്.