പാലക്കാട്.ഇടത് കണ്ണിന്റെ കാഴ്ച തകരാറിലായ ആനയ്ക്ക് ചികില്‍സ തുടങ്ങി. ധോണിയിലെ പീടി സെവന്റെ ചികിത്സയാണ് ഡോ. അരുണ്‍ സക്കറിയ, ഡോ. ഡേവിഡ് എന്നിവരുടെ നേതൃത്വത്തില്‍ തുടങ്ങിയത്. .ഇപ്പോള്‍ നല്കുന്ന വിദഗ്ദ ചികിത്സയിലൂടെ കൊമ്പന്റെ കാഴ്ചശക്തി വീണ്ടെടുക്കാനാകുമെന്നാണ് ഡോക്ടര്‍മാരുടെ സംഘം പറയുന്നത്
ഇടതുകണ്ണിന്റെ കാഴ്ച തകരാറായ കൊമ്പന് വിദഗ്ദ ചികിത്സ നല്കാന് ഇക്കഴിഞ്ഞ 7 നാണ് പ്രത്യേകം തയ്യാറാക്കിയ കൂട്ടില്‍ നിന്ന് പുറത്തിറക്കിയത്.ചീഫ് വെറ്റിനറി സര്ജന് ഡോക്ടര്‍ അരുണ്‍ സക്കറിയ,ഡോ ഡേവിഡ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പീടി സെവന് വിദഗ്ദ്ധ ചികിത്സ നല്‍കുന്നത്.ഭാഗികമായി നഷ്ടമായ കൊമ്പന്റെ കാഴ്ചശക്തി ചികിത്സയിലൂടെ വീണ്ടെടുക്കാനാകുമെന്നാണ് ഡോ അരുണ്‍ സഖറിയ പറയുന്നത്.കൂട്ടില്‍ നിന്ന് പുറത്തിറക്കിയ കൊമ്പന് തികച്ചും ശാന്തനായാണ് പാപ്പാന്മാരോടടക്കം ഇടപെടുന്നത്.കാഴ്ച വീണ്ടെടുത്ത ശേഷം ഹൈക്കോടതിയായിരിക്കും പിടി സെവനെ കുങ്കിയാനയാക്കണോ തിരികെ കാട്ടില്‍ അയക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.