കോട്ടയം: സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെയ്ക്ക് സി തോമസിനും പങ്കാളി ഗീതു തോമസിനും കുഞ്ഞ് പിറന്നു. ചൊവ്വാഴ്ചയാണ് ഗീതു ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഗർഭിണിയായിരുന്ന ഗീതുവിനെ തെരഞ്ഞെടുപ്പ് സമയത്ത് സോഷ്യൽമീഡിയയിൽ അപമാനിച്ചത് ഏറെ വിവാദമായിരുന്നു. സൈബറാക്രമണത്തിൽ ഗീതു പൊലീസിൽ പരാതി നൽകിയിരുന്നു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു ജെയ്ക്ക് സി തോമസ്.
2019 ഒക്ടോബർ 19നായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും സിഎംഎസ് കോളേജിലെ വിദ്യാർഥികളായിരുന്നു. ചെങ്ങളം സ്രാമ്പിക്കൽ എസ്.ജെ.തോമസിന്റെയും ലീന തോമസിന്റെയും മകളാണ് ഗീതു. പരേതനായ ചിറയിൽ എം.ടി.തോമസിന്റെയും അന്നമ്മ തോമസിന്റയും മകനാണ് ജെയ്ക്ക്.