പി വി അൻവർ എംഎൽ എ യുടെ പാർക്ക് തുറന്നു കൊടുത്ത സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി

Advertisement

കൊച്ചി. പി വി അൻവർ എം.എൽ .എ യുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറന്നു കൊടുത്ത സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. ജസ്റ്റിസ് മുരളീ പുരുഷോത്തമന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്
പാർക്ക് തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണം പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കണം.
യാതൊരു പഠനവും നടത്താതെയാണ് പാർക്ക് തുറന്നത് .പാർക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയത് പിവി അൻവറിന്റെ സ്വാധീനത്തിൽ ആണെന്നും ഹർജിയിൽ പറയുന്നു.
നദീതട സംരക്ഷണ സമിതി പ്രവർത്തകൻ ടി .വി രാജൻ ആണ് ഹർജിയുമായി കോടതിയെ സമീപlച്ചത്. വിദഗ്ധ സമിതിയെ കൊണ്ട് കെട്ടിടങ്ങളുടെ സ്ഥിരത പരിശോധിച്ചില്ല .സഹകരണ സൊസൈറ്റിയുടെ പഠന റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പാർക്ക് തുറന്നത് ഹർജിയിൽ വിധി വരുന്നത് വരെ പാർക്കിന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ആവശ്യം