കോഴിക്കോട്: നാദാപുരം പരപ്പുപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്ക് കോടതി വിധി. വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി യുവതിക്ക് 75 വർഷം തടവും 90,000 രൂപ പിഴയും വിധിച്ചു. വാടകവീട്ടിലും മറ്റുമായി 10 വയസ്സുകാരിയെ പലതവണയാണ് യുവതി പീഡിപ്പിച്ചത്. പാലക്കാട് മണ്ണാർക്കാട് ചക്കിങ്ങൽ വസന്തയെയാണ് കോടതി ശിക്ഷിച്ചത്.
കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വസന്തയ്ക്കെതിരായ കേസ്. ആൺകുട്ടിയെ മറ്റുള്ളവർക്ക് ലൈംഗികാതിക്രമത്തിന് ഒത്താശ ചെയ്തു കൊടുത്തതിനു വസന്തയ്ക്കെതിരെ ഇതേ കോടതിയിൽ 3 കേസുകളും നിലവിലുണ്ട്. കൂട്ടുപ്രതിക്കും ശിക്ഷ വിധിച്ചിട്ടുണ്ട്. കോട്ടയം ഏറ്റുമാനൂർ സ്വദേശി ചെറുമുകത്ത് ദാസിനെ (42) കോടതി ശിക്ഷിച്ചു. 6 മാസം തടവിനാണ് ഇയാളെ ശിക്ഷിച്ചത്.