2023 സെപ്തംബർ 13 ബുധൻ
BREAKING NEWS
👉 മുതിർന്ന ബിജെപി നേതാവ് പി പി മുകുന്ദൻ കൊച്ചിയിൽ അന്തരിച്ചു.
👉 കണ്ണൂർ ചുഴലി വില്ലേജ് ഓഫീസ് ജീവനക്കാരൻ കുന്നത്തൂർ സ്വദേശി രാജേന്ദ്രൻ തൂങ്ങി മരിച്ചു
👉 നിപ: കേന്ദ്ര സംഘം ഇന്ന് കോഴിക്കോട് സന്ദർശിക്കും
👉 പന്തളം കുരമ്പാലയിൽ ട്രാൻസ്പോർട്ട് ബസ്സും വാനും കൂട്ടിയിടിച്ച് എറണാകുളം സ്വദേശികളായ രണ്ട് പേർ മരിച്ചു.
🌴 കേരളീയം 🌴
🙏നാലു പേര്‍ക്കു നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ഏഴു പഞ്ചായത്തുകളില്‍ യാത്രാ വിലക്ക്. കേന്ദ്ര സംഘം ഇന്നെത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. 168 പേര്‍ സമ്പര്‍ക്ക പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തിലാണ്.
🙏കോഴിക്കോട് ജില്ലയിലെ ഏഴു പഞ്ചായത്തുകളെ രോഗവ്യാപന മേഖലകളായി പ്രഖ്യാപിച്ച് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ആയഞ്ചേരി, മരുതോങ്കര, കുറ്റ്യാടി, കായക്കൊടി, കാവിലുംപാറ, തിരുവള്ളൂരിലെ 1, 2, 20 എന്നീ മൂന്നു വാര്‍ഡുകള്‍, വില്യപ്പള്ളിയിലെ ആറ്, ഏഴ് എന്നീ രണ്ടു വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണു നിയന്ത്രണം.
🙏നിപ പടര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിലയിരുത്തി. മെഡിക്കല്‍ കോളജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കി. കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യമുണ്ട്.
🙏തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നടപടികള്‍ തുടരാമെന്ന് സുപ്രീം കോടതി. കെ. ബാബുവിനെതിരെ മല്‍സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന കേരളാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
🙏കേരളത്തിനുള്ള രണ്ടാം വന്ദേ ഭാരത് ഉടനേയെന്ന് എം കെ രാഘവന്‍ എം പി. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെയാകും സര്‍വീസെന്നും ദക്ഷിണ റെയില്‍വെയില്‍നിന്ന് ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചെന്നും എം കെ രാഘവന്‍ അറിയിച്ചു.
🙏ഇടുക്കി ചെറുതോണി അണക്കെട്ട് സുരക്ഷിതമെന്ന് ഡാം സേഫ്റ്റി അധികൃതര്‍. ഡാമിന്റെ അഞ്ചു ഷട്ടറുകളും തുറന്നു പരിശോധിച്ചു. ഡാമിന്റെ അതീവ സുരക്ഷാ മേഖലയില്‍ കയറി താഴിട്ടു പൂട്ടുകയും ഷട്ടര്‍ റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്ത ഒറ്റപ്പാലം സ്വദേശിയെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും.
🙏സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വനംവകുപ്പ് ശേഖരിച്ച 68.68 ടണ്‍ ചന്ദനം ഓണ്‍ലൈന്‍ ലേലത്തിലൂടെ വില്‍ക്കുന്നു. ചന്ദനത്തൈലവും ലേലത്തിനുണ്ടാകും. 35 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
🙏തൃശൂരില്‍ അവധിയിലായിരുന്ന എസ്ഐ പൊതുസ്ഥലത്തു മദ്യപിച്ചെന്നു കള്ളക്കേസില്‍ കുടുക്കിയ നെടുപുഴ സിഐ ദിലീപികുമാറിനെതിരേ നടപടി വരും. എസ്.ഐ. ആമോദ് മദ്യപിച്ചിട്ടില്ലെന്നു വ്യക്തമാക്കുന്ന രക്തപരിശോധന ഫലം പുറത്തുവന്നു.
🙏ഫോണില്‍ അശ്ലീല വീഡിയോ കാണുന്നത് തെറ്റല്ലെന്ന് ഹൈക്കോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റം. 2016 ജൂലൈയില്‍ ആലുവ പാലത്തിന് സമീപം അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി.
‘
🙏ചാലക്കുടിയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി മരുമകളുടെ അനുജത്തിയായ യുവതി ഹൈക്കോടതിയില്‍. ലഹരിമരുന്ന് കേസില്‍ തന്നെ പ്രതിയാക്കി അറസ്റ്റു ചെയ്യുന്നതു തടയണമെന്ന് ആവശ്യപ്പെട്ടാണ് യുവതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.
🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാക്കള്‍ക്കെതിരേ എന്‍ഫോഴ്സ്മെന്റ് നടത്തുന്ന അന്വേഷണത്തിനെതിരെ തൃശൂര്‍ എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി.
🙏അപകടാവസ്ഥയിലായ കൊല്ലം കെഎസ്ആര്‍ടിസി ബസ്റ്റ് സ്റ്റാന്‍ഡ് കെട്ടിടം നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി മന്ത്രി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലെന്ന് സിപിഎം എംഎല്‍എയും നടനുമായ എം. മുകേഷ്.
🇳🇪 ദേശീയം 🇳🇪
🙏ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിയുടെ ‘പരിവര്‍ത്തന്‍ യാത്ര’ ബസ്തറിലെ ദന്തേവാഡയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്തു. പതിനാറ് ദിവസം നീളുന്ന ഒന്നാം പരിവര്‍ത്തന്‍ യാത്ര 21 ജില്ലകളിലായി 1728 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പ്രചാരണം നടത്തും.
🙏ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്ന 45 കരാറുകളില്‍ ഒപ്പുവച്ചു. ഉഭയകക്ഷി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സില്‍ നേതാക്കളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സൗദിന്റെ സന്ദര്‍ശനത്തിലാണ് തീരുമാനങ്ങളുണ്ടായത്.
🙏വിമാനം തകരാറിലായതുമൂലം ഡല്‍ഹിയില്‍ തങ്ങിയിരുന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മടങ്ങിപ്പോയി. ജി 20 ഉച്ചകോടിക്ക് എത്തിയ അദ്ദേഹം രണ്ടു ദിവസം കഴിഞ്ഞ് വിമാനം നന്നാക്കിയശേഷമാണു സ്വന്തം രാജ്യത്തേക്കു മടങ്ങിയത്.
🙏പശ്ചിമബംഗാളില്‍ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയെ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസില്‍ പൂട്ടിയിട്ടു. കേന്ദ്ര സഹമന്ത്രി സുബാസ് സര്‍ക്കാരിനെയാണ് പൂട്ടിയിട്ടത്. മന്ത്രി ഏകാധിപത്യപരമായും വിവേചനപരമായും പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പൂട്ടിയിട്ടത്.
🇦🇴 അന്തർദേശീയം 🇦🇽
🙏ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം തകര്‍ന്ന് കിഴക്കന്‍ ലിബിയ. മൂവായിരം പേര്‍ മരിച്ചു. പതിനായിരത്തിലധികം പേരെ കാണാതായി. ഡെര്‍ന നഗരത്തെ കടലെടുത്തു. നഗരത്തിലെ രണ്ടു ഡാമുകള്‍ തകര്‍ന്നതോടെയാണ് ഇത്രയും വലിയ നാശനഷ്ടമുണ്ടായത്.
🏑🏸 കായികം 🏏🏑
🙏ഇന്ത്യ ഏഷ്യാ കപ്പ് ഫൈനലില്‍. ഇന്നലെ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ശ്രീലങ്കയെ 41 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 41.3 ഓവറില്‍ 172 റണ്‍സിന് ഓള്‍ഔട്ടായി.