ഡാമിലെ സുരക്ഷാ വീഴ്ചയിൽ മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങി,തീവ്രവാദ ബന്ധവും അന്വേഷണ പരിധിയില്‍

Advertisement

ഇടുക്കി. ചെറുതോണി ഡാമിലെ സുരക്ഷാ വീഴ്ചയിൽ മിലിറ്ററി ഇൻറലിജൻസും അന്വേഷണം തുടങ്ങി. തീവ്രവാദ ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ ഉണ്ട്. പ്രതിയെന്ന സംശയിക്കുന്ന ഒറ്റപ്പാലം സ്വദേശി രണ്ടുദിവസത്തിനുള്ളിൽ പോലീസിന് മുന്നിൽ ഹാജരാകും എന്നാണ് വിവരം.


ഇടുക്കി അണക്കെട്ടിൽ നേവിയുടെ സാന്നിധ്യമുള്ളതിനാലാണ് മിലിറ്ററി ഇന്റലിജൻസും കേസ് അന്വേഷിക്കുന്നത്. നിലവിൽ പോലീസിന്റെ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോകുന്നുണ്ട്. തീവ്രവാദ സാധ്യതകൾ ഉൾപ്പെടെ പോലീസ് പരിശോധിക്കുകയാണ്. തീവ്രവാദ ഗ്രൂപ്പുകളുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് നിലവിൽ തെളിവുകൾ ഒന്നും പോലീസിന് ലഭിച്ചിട്ടില്ല. പരിശോധന ഇല്ലാതെ ഡാമിൽ എന്തും കൊണ്ടുവരാമെന്ന് മറ്റാരെയെങ്കിലും കാണിക്കാനാണോ പ്രതി ശ്രമിച്ചതെന്നും സംശയുണ്ട്.

ഇതിനെല്ലാം വ്യക്തത വരണമെങ്കിൽ പ്രതിയെ പോലീസിന് ചോദ്യം ചെയ്യേണ്ടതുണ്ട്. കുറ്റകൃത്യം നടത്തിയതിന് പിന്നാലെ പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. ഇയാളെ ഇന്ത്യയിൽ എത്തിക്കാൻ പോലീസ് ബന്ധുക്കളുടെ സഹായം തേടി. സഹോദരങ്ങൾ പ്രതിയുമായി സംസാരിച്ചു. രണ്ടു ദിവസത്തിനുള്ളിൽ കേരളത്തിൽ എത്താമെന്ന് പ്രതി സഹോദരങ്ങൾക്ക് ഉറപ്പു നൽകിയതായാണ് വിവരം. ഈ ഉറപ്പ് പാലിച്ചില്ലെങ്കിൽ മാത്രമേ പോലീസ് ഇനി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കു.

Advertisement