സ്ലാബ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

Advertisement

കായംകുളം: ചേരാവള്ളി മുട്ടത്ത് ദേവീക്ഷേത്രത്തിന് സമീപം വീടുപൊളിക്കുന്നതിനിടെ സ്ലാബ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബീഹാർ സ്വദേശി 35 കാരനായ അജയകുമാർ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാർ സ്വദേശി മുന്ന ചൗധരിയേ പരിക്കുകളോടെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത്. ചേരാവള്ളി സ്വദേശി വിജയന്റെ കടമുറി പൊളിച്ചു മാറ്റുന്നതിനിടെയാണ് മേൽക്കൂരയിലെ സ്ലാബ് ഇടിഞ്ഞുവീണ് തൊഴിലാളികൾ അടിയിൽ പെട്ടത്. അഗ്നിരക്ഷാസേന എത്തി കോൺക്രീറ്റ് സ്ലാബ് ഉയർത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അജയകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.