സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന് കോൺഗ്രസ് നേതാവ് അനിൽ അക്കര വക്കീൽ നോട്ടീസ് അയച്ചു

Advertisement

തൃശൂര്‍ . സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി കെ ബിജുവിന് വക്കീൽ നോട്ടീസ് അയച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര. കരുവന്നൂർ വിഷയത്തിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അനിൽ അക്കരെക്കെതിരായി നടത്തിയ പരാമർശങ്ങളിൽ ആണ് നോട്ടീസ്.

അടാട്ട് ഫാർമേഴ്സ് ബാങ്ക് വിഴുങ്ങിയ വിദ്വാൻ, വാച്ച് ഡോഗ്, ലൈഫ് പദ്ധതിയിൽ സിബിഐക്ക് കത്തുകൊടുത്ത പരാമർശം എന്നിവ പിൻവലിക്കണം എന്നാണ് അനിൽ അക്കരയുടെ ആവശ്യം. ദൃശ്യമാധ്യമങ്ങൾ വഴി പരസ്യമായി മാപ്പു പറയണം . നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നൽകണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു. 15 ദിവസത്തിനുള്ളിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അനിൽ അക്കര വക്കീൽ നോട്ടീസിൽ പറഞ്ഞു.