പ്രണയപ്പക;കൊച്ചിയിൽ യുവാവിന്റെ വെട്ടേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

Advertisement

എറണാകുളം: പെരുമ്പാവൂർ രായമം​ഗലത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. രായമംഗലം സ്വദേശിനി അൽക്ക അന്ന ബിനുവാണ് (20) മരിച്ചത്.

ഗുരുതര പരിക്കുകളോടെ പെൺകുട്ടി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പെണ്‍കുട്ടിയെ വെട്ടിയ ഇരിങ്ങോള്‍ മുക്കളംഞ്ചേരി ബേസില്‍ (21) ആക്രമണത്തിനു പിന്നാലെ വീട്ടില്‍ തൂങ്ങി മരിച്ചിരുന്നു.

സെപ്റ്റംബര്‍ 5 നായിരുന്നു വീട്ടിലെത്തിയ ബേസില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരിലായിരുന്നു നഴ്സിംഗ് വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ ഇരുപത്തിയൊന്നുകാരൻ ബേസില്‍ ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ചശേഷം ബേസില്‍ തൂങ്ങിമരിച്ചു.

വീടിന് മുന്‍വശത്ത് സിറ്റൗട്ടില്‍ ഇരുന്ന പെണ്‍കുട്ടിയെ വഴിയില്‍ നിന്ന് ഓടിവന്ന ബേസില്‍ വെട്ടിയത് അപ്രതീക്ഷിതമായാണ്.

യുവാവിന്റെ ആക്രമണത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ ഔസേപ്പ്, മുത്തശ്ശി ചിന്നമ്മ എന്നിവർക്കും പരുക്കേറ്റിരുന്നു.

Advertisement