എ സി മൊയ്തീന്‍റെ ബിനാമികളെന്ന് കരുതുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി ഇഡി

Advertisement

തൃശൂര്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി ഇഡി. വടക്കാഞ്ചേരി മുൻസിപ്പാലിറ്റി ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി ആർ അരവിന്ദാക്ഷന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാട എന്നിവരെ ഇന്നും ഇഡി ചോദ്യം ചെയ്യും.

എ സി മൊയ്തീന്‍ ചോദ്യം ചെയ്യലിന് വരുന്നതിന് മുന്‍പും ശേഷവും തുടര്‍ച്ചയായ ചോദ്യം ചെയ്യലിനാണ് ഇരുവരും വിധേയരാകുന്നത്. മൊയ്തീന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് ഇഡി ഭാഷ്യം. പി ആർ അരവിന്ദാക്ഷന്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം എ സി മൊയ്തീനെ 19ന് വീണ്ടും ചോദ്യം ചെയ്യും.

Advertisement