കൊച്ചി.സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന വിഹിതത്തിലെ കുടിശ്ശിഖയുടെ 50% നല്‍കാന്‍ ഉത്തരവിറക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
81 കോടി 73 ലക്ഷം രൂപ അനുവദിച്ചതായാണ് കോടതിയെ അറിയിച്ചത്. എന്നാല്‍
മുഴുവന്‍ തുകയും വേണമെന്ന് ഹര്‍ജിക്കാരായ അധ്യാപക സംഘടന കോടതിയില്‍ വ്യക്തമാക്കി.
ഒരാഴ്ച കൂടി കടമെടുത്ത് ഉച്ചഭക്ഷണം നല്‍കുമെന്നും മുഴുവന്‍ തുകയും കിട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നും പ്രധാനാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ കുടിശ്ശിക തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
സര്‍ക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി കേസ് പിന്നീട് പരിഗണിക്കാനായി മാറ്റി.
Home News Breaking News സ്കൂള്‍ ഉച്ച ഭക്ഷണക്കേസ്,രണ്ടാഴ്ചയ്ക്കുള്ളില്‍ മുഴുവന്‍ കുടിശ്ശിക തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍