വാർത്താനോട്ടം

Advertisement

2023 സെപ്തംബർ 15 വെള്ളി

BREAKlNG NEWS

👉 കോഴിക്കോട് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചു.
ആശുപത്രിയിൽ ചികിത്സയിലുള്ള 39 കാരനാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 4 ആയി.

👉 മൂന്നാർ ലാക്കാട് എസ്റ്റേറ്റിൽ ജനവാസ മേഖലയിൽ ഇന്ന് രാവിലെ പടയപ്പ ഇറങ്ങി.റേഷൻ കടയ്ക്ക് നേരെ അതിക്രമം. നാട്ടുകാർ ബഹളം വെച്ച് ആനയെ തുരത്തി .

👉ഇടുക്കി ഡാമിൻ്റെ സുരക്ഷാവീഴ്ച: വിദേശത്തുള്ള പ്രതിയ്ക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.

🌴 കേരളീയം 🌴

🙏നിപ്പ: കോഴിക്കോട് ഇന്നു രാവിലെ പത്തിന് സര്‍വ്വകക്ഷിയോഗം നടത്തും. 11 ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ രോഗബാധിത ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരുടെ യോഗം നടക്കും.

🙏നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളേയും അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

🙏കോഴിക്കോട് ജില്ലയിലെ കണ്ടൈയ്ന്‍മെന്റ് സോണുകളില്‍ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകള്‍ വിലക്കി. കള്ള് ചെത്തുന്നതും വില്‍ക്കുന്നതും നിരോധിച്ചു. ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാന്‍ഡറെ മാത്രമേ അനുവദിക്കൂ. കോഴിക്കോട് ബീച്ചിലും നിയന്ത്രണമേര്‍പ്പെടുത്തി.

🙏 പ്രതിരോധത്തിനുള്ള മോണോക്ലോണ്‍ ആന്റിബോഡി എത്തിയെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മുപ്പതിന് മരിച്ചയാളുടെ സമ്പര്‍ക്കത്തിലുള്ള എല്ലാവരേയും പരിശോധിക്കും. നിപ പൊസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും. രാജീവ് ഗാന്ധി ബയോടെക്നോളജി സജ്ജീകരിച്ച മൊബൈല്‍ വൈറോളജി ലാബ് കോഴിക്കോട്ട് എത്തിക്കും.

🙏നിപ രോഗികളുമായുള്ള സമ്പര്‍ക്ക പട്ടികയിലുള്ള 950 പേര്‍ നിരീക്ഷണത്തില്‍. വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടി. ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടേതടക്കം 30 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

🙏കേരളത്തില്‍ അഞ്ചു ദിവസം ശക്തമായ മഴയ്ക്കു സാധ്യത. വടക്കന്‍ ഒഡിഷക്കു മുകളിലെ ശക്തമായ ന്യുനമര്‍ദ്ദം ഛത്തീസ്ഗഡ് – കിഴക്കന്‍ മധ്യപ്രദേശ് മേഖലയിലേക്കു നീങ്ങാന്‍ സാധ്യത. തെക്ക് കിഴക്കന്‍ ഉത്തര്‍പ്രാദേശിനും വടക്ക് കിഴക്കന്‍ മധ്യപ്രാദേശിനും മുകളിലായി ചക്രവാതചുഴിയുമുണ്ട്.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ബിനാമി തട്ടിപ്പുകാരന്‍ സതീശന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് മരവിപ്പിച്ചു. അയ്യന്തോള്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്.

🙏സിപിഎം ഭരിക്കുന്ന തിരുവല്ല നെടുമ്പ്രം പഞ്ചായത്തില്‍ 69 ലക്ഷം രൂപയുടെ കുടുംബശ്രീ ഫണ്ട് ക്രമക്കേട്. സിഡിഎസ് അധ്യക്ഷ, അക്കൗണ്ടന്റ്, വി.ഇ.ഒ എന്നിവര്‍ക്കെതിരെ നപടിക്കു ശുപാര്‍ശ. കൊവിഡ് സഹായം, മുഖ്യമന്ത്രിയുടെ പ്രളയസഹായം, അഗതികളുടെ ഫണ്ട്, കാന്‍സര്‍ ചികിത്സ സഹായം, ജനകീയ ഹോട്ടല്‍ നടത്തിപ്പ് തുടങ്ങിയവയിലാണ് തിരിമറി.

🙏സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും സ്വര്‍ണം പൂശിയ പ്രതിമ തരണമെന്നും നടന്‍ അലന്‍സിയര്‍. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം തരണമെന്നും അലന്‍സിയര്‍ പറഞ്ഞു. സംസ്ഥാന ഫിലിം അവാര്‍ഡ് ദാനച്ചടങ്ങില്‍ സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏വിജിലന്‍സ് അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. വ്യക്തി ജീവിതത്തില്‍ കറയില്ലെന്ന് തെളിയിയ്ക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും കെ സുധാകരന്‍.

🙏മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ജില്ലാ കോടതി വീണ്ടും വിചാരണ നടത്തും. കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യ കുറ്റം നിലനില്‍ക്കുമെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും ഉത്തരവിട്ടതിനെത്തുടര്‍ന്നാണിത്.

🇳🇪 ദേശീയം 🇳🇪

🙏നിപ രോഗ വ്യാപന ഭീതിയില്‍ അതിര്‍ത്തി കടന്നു കേരളത്തില്‍നിന്നു വരുന്നവര്‍ക്കു പരിശോധനയുമായി തമിഴ്നാടിനു പിറകേ, കര്‍ണാടകവും. കേരള – കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്‌ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

🙏മധ്യപ്രദേശിലെ ഇന്ദിര ഗാന്ധി നാഷണല്‍ ട്രൈബല്‍ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ക്യാമ്പസിലേക്കു പ്രവേശിക്കാന്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിര്‍ദേശം. ഇന്നും നാളെയുമായി സര്‍വകലാശാലയില്‍ നടക്കുന്ന യുജി, പിജി പ്രവേശനത്തിനുള്ള കൗണ്‍സിലിംഗിന് എത്തിയ കേരള വിദ്യാര്‍ത്ഥികള്‍ ഇതോടെ പ്രതിസന്ധിയിലായി.

🙏രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതരായ കുറ്റവാളികള്‍ക്കു ശ്രീലങ്കയിലേക്കു മടങ്ങാന്‍ അനുമതി. മദ്രാസ് ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചു. മുരുകന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ് എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയക്കുന്നത്. മുരുകന്റെ ഭാര്യ നളിനി നല്‍കിയ അപേക്ഷയിലാണ് നടപടി.

🙏ഇന്ത്യ മുന്നണി 14 മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ഹിന്ദി, ഇംഗ്ലീഷ് വാര്‍ത്താ ചാനലുകളിലെ ബിജെപിയുടെ പ്രചാരകരെന്ന് ആരോപിക്കപ്പെടുന്ന അവതാരകരായ അതിഥി ത്യാഗി, അമന്‍ ചോപ്ര, അമീഷ് ദേവ്ഗണ്‍, ആനന്ദ് നരസിംഹന്‍, അര്‍ണാബ് ഗോസ്വാമി, അശോക് ശ്രീവാസ്തവ്, ചിത്ര ത്രിപദി, ഗൗരവ് സാവന്ത്, വിക കുമാര്‍, പ്രാചി പരാശര്‍, റുബിക ലിയാഖത്, ശിവ് അരൂര്‍, സുധിര്‍ ചൗധരി, സുശാന്ത് സിന്‍ഹ എന്നിവരെയാണു ബഹിഷ്‌കരിക്കുക.

🙏നിരോധിക്കപ്പെട്ട തീവ്ര ഇടത് സംഘടന സിപിഐ മാവോയിസ്റ്റിന്റെ നേതാവ് സഞ്ജയ് ദീപക് റാവു അറസ്റ്റില്‍. കേരളം അടക്കമുള്ള മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷ്യല്‍ സോണ്‍ കമ്മിറ്റി തലവനാണ് അറുപതുകാരനായ സഞ്ജയ് ദീപക് റാവു. ഇദ്ദേഹത്തിന്റെ ഭാര്യ കര്‍ണാടകയില്‍ അറസ്റ്റിലായിട്ടുണ്ട്.

🙏ലക്ഷദ്വീപിലെ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. കോഴി, ആട്ടിറച്ചി എന്നിവ ഒഴിവാക്കിയ ഉത്തരവില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു.

🙏ഡല്‍ഹി മദ്യ നയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ കവിതക്ക് എന്‍ഫോഴ്സ്മെന്റിന്റെ സമന്‍സ്. ഇന്നു ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ്.

🏏 🏑 കായികം 🏸 🥍

🙏അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ പാകിസ്താനെ രണ്ടുവിക്കറ്റിന് കീഴടക്കി ശ്രീലങ്ക ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 86 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാന്റെ കരുത്തില്‍ 42 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 89 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്റേയും 49 റണ്‍സെടുത്ത ചരിത് അസലങ്കയുടേയും പോരാട്ടത്തിലൂടെ ലക്ഷ്യത്തിലെത്തി.

Advertisement