ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു

Advertisement

പാലക്കാട്.ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. പാലക്കാട് കല്ലടിക്കോടാണ് സംഭവം.

അറുനൂറ് രൂപയ്ക്ക് ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്.നിര്‍മാണ കമ്ബനി ഏതാണെന്ന് വ്യക്തമല്ലാത്തതിനാല്‍ പരാതി നല്‍കാന്‍ കഴിയുന്നില്ലെന്ന് കുടുംബം പറഞ്ഞു.

കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സ ഐറിന്‍ പാട്ടുപാടുന്നതിനിടെയാണ് മൈക്ക് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് മൈക്കില്‍ നിന്നുള്ള ശബ്ദം നിന്നുപോവുകയും കുറച്ച് നിമിഷങ്ങള്‍ക്കകം തന്നെ പൊട്ടിത്തെറിക്കുകയുമായിരുന്നു.മൈക്ക് അല്പം അകത്തിയാണ് വച്ചിരുന്നത് എന്നതിനാല്‍ മൈക്കിന്റെ പ്ലാസ്റ്റിക്ക് ചീളുകള്‍ തെറിച്ചുളള നേരിയ പരിക്കുകള്‍ മാത്രമാണ് കുഞ്ഞിനേറ്റിരുന്നത് ചൈനിസ് നിര്‍മിത മൈക്ക് എന്നതിലുപരിയായി കമ്ബനിയെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും അതിലില്ലായെന്നും വീട്ടുകാര്‍ പറയുന്നു. അതിനാല്‍ തന്നെ പരാതി നല്‍കാനും കഴിയുന്നില്ല.

.representational picture

Advertisement