അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം

.road roller representational picture used
Advertisement

അഞ്ചൽ. കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറി യുവാവിന് ദാരുണാന്ത്യം.അഞ്ചൽ അലയമൺ സ്വദേശി വിനോദാണ് റോളർ തലയിലൂടെ കയറി മരിച്ചത്. ഇന്നലെ രാത്രി 11 .30 യോടെയാണ് സംഭവം. റോഡ് റോളറിൻ്റെ സമീപത്ത് കിടക്കുകയായിരുന്ന വിനോദിൻ്റെ ശരീരത്തിലൂടെ റോഡ് റോളർ കയറുകയായിരുന്നു.

അഞ്ചൽ ബൈപ്പാസിന്റെ ഭാഗമായുള്ള ജോലികൾ നടക്കുന്ന കുരുശ്ശിൻമുക്കിൽ ഇന്നലെ രാത്രി 11 :30ഓടെയാണ് സംഭവം നടക്കുന്നത്. റോഡ് പണിക്ക് വേണ്ടി റോഡ് റോളർ എടുത്തുകൊണ്ടു പോകുന്നതിനിടയിൽ വാഹനത്തിനോട് ചേർന്ന് കിടക്കുകയായിരുന്ന
വിനോദിന്റെ തലയിലൂടെ റോഡ് റോളർ കയറുകയായിരുന്നു. വിനോദ് മദ്യപിച്ചിട്ട് റോഡ് റോളറിന് സമീപത്ത് കിടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അഞ്ചൽ പോലീസ് സ്ഥലത്തെത്തി മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.റോഡ് റോളർ ഓടിച്ചിരുന്ന ഡ്രൈവറെ
അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തു.
വിനോദ് വാഹനത്തിൻ്റെ സമീപം കിടക്കുന്ന കാര്യം കണ്ടില്ലെന്നാണ് റോഡ് റോളറിൻ്റെ ഡ്രൈവർ പോലീസിന് നല്‍കിയ മൊഴി .