2023 സെപ്തംബർ 16 ശനി
BREAKING NEWS
👉 തിരുവല്ല കച്ചേരിപ്പടിയിൽ ബൈക്ക് മതിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്.
👉 പുലർച്ചെ 3ന് ഉണ്ടായ അപകടത്തിൽ മരിച്ചത് തിരുവല്ല കറ്റോട് സ്വദേശികളായ കമലായത്തിൽ വിഷ്ണു, കിഴക്കേപറമ്പിൽ ആസിഫ് അർഷാദ് എന്നിവർ.
👉കൊല്ലം അഞ്ചലിൽ റോഡ് റോളർ കയറിയിറങ്ങി അലയമൺ കണ്ണംകോട് ചരുവിള വീട്ടിൽ വിനോദ് മരിച്ചു.
👉ഇടുക്കി വണ്ടിപെരിയാർ വള്ളക്കടവിൽ നാലംഗ സംഘം വീട്ടിൽ കയറി കരിക്കിണ്ണം ചിറയിൽ അബ്ബാസിനെ വെട്ടി
പരിക്കേല്പിച്ചു.
👉മുതലപ്പൊഴിയിൽ വള്ളം തകർന്ന് ഒരാൾക്ക് പരിക്ക്. ശാന്തിപുരം സ്വദേശി മനോജിന് പരിക്കേറ്റത് വള്ളത്തിൽ മുഖമിടിച്ച്
👉 അട്ടപ്പാടി പ്ലാമരത്ത് തമിഴ്നാട്ടിലേക്ക് തടി കയറ്റിപ്പോയ ലോറി മറിഞ്ഞു.ആർക്കും പരിക്കില്ല.
👉കെ ബി ഗണേഷ് കുമാർ എം എൽ എ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 19 ന് പ്രതിഷേധ മാർച്ച് നടത്തും.
🌴 കേരളീയം 🌴
🙏നിപ വ്യാപനം തടയാന്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരാഴ്ചകൂടി അടച്ചിടും. ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. നിപ അവലോകന യോഗത്തിനുശേഷം മന്ത്രി വീണ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം.
🙏നിപ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജക്കായി നാളെ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം.
🙏കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശക വിലക്ക്. പൊലീസ് ആളുകളെ ഒഴിപ്പിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ രണ്ടു പേര്‍ക്കു നിപ സ്ഥിരീകരിച്ചിരിക്കേയാണു നടപടി.
🙏കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിക്കു കൂടി നിപാ ബാധിച്ചതോടെ രോഗബാധിതരുടെ എണ്ണം നാലായി. രോഗം സ്ഥിരീകരിച്ച 39 വയസുകാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ നിരീക്ഷണത്തിലാണ്.’
🙏സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചു സിഎജി റിപ്പോര്‍ട്ടിലുള്ള നികുതി കുടിശിക കേരളം ഉണ്ടായ കാലം മുതലുള്ളതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കുടിശികയില്‍ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
🙏കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസിലെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. മറ്റെല്ലാവരും സദസിലെ കസേരകളില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പതിനഞ്ചു മിനിറ്റും ഭീമന്‍ രഘു യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ എഴുന്നേറ്റുനിന്നു. ഭീമന്‍ രഘുവിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
🙏ഉമ്മന്‍ ചാണ്ടിയെ മരണശേഷവും കോണ്‍ഗ്രസ് വേട്ടയാടുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിനു പിന്നിലും വേട്ടയാടലായിരുന്നെന്ന് ഗോവിന്ദന്‍ ആരോപിച്ചു.
🙏കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നാലു വിമാനങ്ങള്‍ പ്രതികൂല കാലാവസ്ഥ കാരണം കൊച്ചി വിമാനത്താവളത്തിലേക്കു തിരിച്ചുിവിട്ടു. ഗള്‍ഫില്‍ നിന്നുള്ള സര്‍വീസുകളാണ് കൊച്ചിയിലേക്ക് മാറ്റിയത്.
🙏മാധ്യമപ്രവര്‍ത്തക
യോട് അപമര്യാദയായി പെരുമാറിയതിന് നടന്‍ അലന്‍സിയറിനെതിരെ പോലീസില്‍ പരാതി. ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ അലന്‍സിയറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരണം ചോദിച്ചപ്പോള്‍ അലന്‍സിയര്‍ അപമര്യാദയായി പെരുമാറിയെന്നാണ് റിപ്പോര്‍ട്ടര്‍ ചാനലിലെ വനിത മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
🙏ആറ്റിങ്ങലില്‍ ഒന്നിച്ചു മദ്യപിച്ചശേഷം സുഹൃത്തുക്കള്‍ ഒരാളെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങല്‍ സ്വദേശി സുജിയെ കൊലപ്പെടുത്തി വാമനപുരം നദിക്കരികിലെ റബ്ബര്‍ തോട്ടത്തില്‍ തള്ളി. സുഹൃത്തുക്കളായ കീഴാറ്റിങ്ങല്‍ സ്വദേശി ബിജു, കരിച്ചയില്‍ സ്വദേശി അനീഷ് എന്നിവരെ കടയ്ക്കാവൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
🙏തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയില്‍ യുവാവ് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരന്‍ സുഭാഷാണ് മരിച്ചത്. മദ്യപിച്ചിരിക്കേ, സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേര്‍ന്ന് സുഭാഷിനെ കെട്ടിടത്തിനു മുകളില്‍നിന്നു തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവര്‍ ബിജുവിനെയും കൂട്ടുപ്രതി സബിനെയും അറസ്റ്റു ചെയ്തു
🇳🇪 ദേശീയം 🇳🇪
🙏ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ ഇന്ത്യ ആക്ടിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
🙏ഇന്ത്യയുടെ കന്നി ബഹിരാകാശ ദൗത്യമായ ഗഗന്‍യാനിന്റെ ആദ്യ പരീക്ഷണ പേടകം രണ്ടു മാസത്തിനകം ഐഎസ്ആര്‍ഒ വിക്ഷേപിച്ചേക്കും. ഗഗന്‍യാന്‍ പദ്ധതിയുടെ നാല് അബോര്‍ട്ട് ദൗത്യങ്ങളില്‍ ആദ്യത്തേതായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
🙏ചന്ദ്രനില്‍ സൂര്യന്‍ ഉദിക്കുന്നതും കാത്ത് ചന്ദ്രയാന്‍. രണ്ടാഴ്ചത്തെ സ്ലീപിങ് മോഡില്‍ നിന്ന് ചാന്ദ്രയാന്‍-3 വീണ്ടും ആക്ടീവ് മോഡിലേക്ക്. സെപ്റ്റംബര്‍ മൂന്നിനാണ് ചന്ദ്രയാന്‍ സ്ലീപിങ് മോഡിലേക്ക് മാറിയത്. നാളെ ചന്ദ്രയാന്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്ന് ഐഎസ്ആര്‍ഒ.
🙏എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആക്ടിംഗ് ഡയറക്ടറായി രാഹുല്‍ നവീനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 1993 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ്. ആദായനികുതി വിഭാഗത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബിഹാര്‍ സ്വദേശിയാണ്.
🙏അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കല്‍ പരിപാടിയില്‍ രണ്ട് കോടിയിലധികം പേര്‍ പങ്കെടുത്തെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരടക്കം പരിപാടിയില്‍ പങ്കെടുത്തു.
🙏മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നിപാ രോഗബാധയില്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ദിരാഗാന്ധി സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ അധികൃതര്‍ സംസാരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും ഇന്ദിരാഗാന്ധി സര്‍വകലാശാലയിലെ അധികൃതര്‍ അറിയിച്ചു.
🙏ജമ്മു കാഷ്മീരിലെ അനന്തനാഗില്‍ ഒരു സൈനികനു കൂടി വീരമൃത്യു. ഇന്നലെ മുതല്‍ ഈ സൈനികനെ കാണാതായിരുന്നു. അനന്തനാഗില്‍ ഇതുവരെ നാല് സുരക്ഷാസേന ഉദ്യോഗസ്ഥരാണ്
കൊല്ലപ്പെട്ടത്.
🇦🇴 അന്തർദേശീയം 🇦🇽
🙏ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച അമേരിക്കയോട് ഉപദേശം വേണ്ടെന്നു റഷ്യ. ‘എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ലെ’ന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റനോവ് പ്രസ്താവനയില്‍ പറഞ്ഞു.
🙏ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ കാണാനില്ലെന്നു റിപ്പോര്‍ട്ട്. അഴിമതി ആരോപണത്തെതുടര്‍ന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നു നീക്കി വീട്ടുതടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
🏸 🏑 കായികം 🏏 🥍
🙏ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മത്സരത്തില്‍ ഇന്ത്യയെ ആറ് റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 80 റണ്‍സ് നേടിയ ഷാക്കിബ് അല്‍ ഹസന്റെ മികവില്‍ 8 വിക്കറ്റിന് 265 റണ്‍സെടുത്തു.
🙏മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 121 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലിന്റെയും 42 റണ്‍സെടുത്ത അക്ഷര്‍ പട്ടേലിന്റെയും പോരാട്ടത്തിലൂടെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും 49.5 ഓവറില്‍ 259 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു.
🙏സൂപ്പര്‍ ഫോറില്‍ പാകിസ്താനെയും ശ്രീലങ്കയേയും പരാജയപ്പെടുത്തി ഇന്ത്യ നേരത്തേ തന്നെ ഫൈനല്‍ ഉറപ്പിച്ചതിനാല്‍ ഇന്നലത്തെ മത്സരഫലം അപ്രസക്തമായിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യ ശ്രീലങ്കയെ നേരിടും.