കൊച്ചിയിൽനിന്നു കാണാതായ യുവാവ് ഗോവയിൽ കൊല്ലപ്പെട്ടു; കോട്ടയം, വയനാട് സ്വദേശികൾ അറസ്റ്റിൽ

Advertisement

കൊച്ചി: രണ്ടു വർഷം മുൻപു കൊച്ചിയിൽനിന്നു കാണാതായ യുവാവ് ഗോവയിൽവച്ചു കൊല്ലപ്പെട്ടതായി കണ്ടെത്തി. 27 വയസ്സുകാരനായ ജെഫ് ജോൺ ലൂയിസാണ് കൊല്ലപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. കോട്ടയം വെള്ളൂർ സ്വദേശികളായ അനിൽ ചാക്കോ, സ്റ്റെഫിൻ, വയനാട് സ്വദേശി വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഇവർ കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ.അക്ബർ പറഞ്ഞു.

യുവാവിനെ കാണാനില്ലെന്ന് എറണാകുളം സൗത്ത് പൊലീസിൽ സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവരുന്നത്. ലഹരി, സാമ്പത്തിക തർക്കങ്ങളാണ് കൊലയ്ക്കു കാരണം. അനിലും സ്റ്റെഫിനും മുൻപും മറ്റു കേസുകളിൽ പ്രതികളാണെന്ന് കമ്മിഷണർ പറഞ്ഞു.