സർക്കാർ നീട്ടിനൽകിയ രണ്ടാഴ്ച കാലാവധി വേണ്ടന്നുവച്ചു, സംസ്ഥാന സർക്കാരിൻറെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പദവി വേണുരാജാമണി ഒഴിഞ്ഞു

Advertisement

ന്യൂഡെല്‍ഹി. സംസ്ഥാന സർക്കാരിൻറെ ഡൽഹിയിലെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പദവി ഒഴിഞ്ഞ് വേണുരാജാമണി.മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.രണ്ടാഴ്ച സർക്കാർ നീട്ടിനൽകിയ കാലാവധി വേണ്ടന്നുവച്ചതായി വേണു രാജാമണി കത്തിലൂടെ വ്യക്തമാക്കി.നാളെ കാലാവധി അവസാനിക്കാനിരിക്കെ രണ്ടാഴ്ചത്തേക്ക് കൂടി സർക്കാർ കാലാവധി നീട്ടി നൽകിയിരുന്നു.

2021 സെപ്റ്റംബറിലാണ് ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിൽ വേണു രാജാമണിയെ സർക്കാർ നിയമിച്ചത്.മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയുടെ പ്രവർത്തനം ഡൽഹിയിലെ കേരള ഹൗസ് കേന്ദ്രീകരിച്ചായിരുന്നു.

Advertisement