പ്രൊഫ. സി ആർ ഓമനക്കുട്ടൻ്റെ സംസ്കാരം ഇന്ന്

Advertisement

കൊച്ചി: ഇന്നലെ അന്തരിച്ച അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. സി ആർ ഓമനക്കുട്ടൻ്റെ (80) സംസ്ക്കാരം ഇന്ന്.

കേരള സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവാണ് സംവിധായകൻ അമൽ നീരദ്‌ മകനാണ്‌. അനുപയാണ്‌ മകൾ.

മരുമക്കൾ: ജ്യോതിർമയി, ഗോപൻ ചിദംബരം (തിരക്കഥാകൃത്ത്‌).

ഇന്നലെ വൈകിട്ട്‌ വീട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പത്തുമുതൽ ഉച്ചയ്‌ക്ക്‌ രണ്ടുവരെ രാജീവ്‌ ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും.

സംസ്‌ക്കാരം ഉച്ചയ്‌ക്ക്‌ രണ്ടരയ്‌ക്ക്‌ രവിപുരം ശ്‌മശാനത്തിൽ.

23 വർഷം എറണാകുളം മഹാരാജാസ്‌ കോളേജിൽ അധ്യാപകനായിരുന്നു.

എലിസബത്ത്‌ ടെയ്‌ലർ, മിസ്‌ കുമാരി എന്നിവരുടെ ജീവിതകഥകൾ എഴുതിയ ഓമനക്കുട്ടൻ, പിൽക്കാലത്ത്‌ ഇരുപത്തഞ്ചിലേറെ പുസ്‌തകങ്ങളും നൂറ്റമ്പതിലേറെ കഥകളും എഴുതി. അടിയന്തരാവസ്ഥക്കാലത്ത്‌ സി ആർ എഴുതി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച ‘ശവം തീനികൾ’ വലിയ ചർച്ചയായിരുന്നു. പൊലീസ്‌ മർദനത്തിൽ കൊല്ലപ്പെട്ട രാജനെക്കുറിച്ചായിരുന്നു പരമ്പര.