നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും

Advertisement

കോഴിക്കോട്.നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും . സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കുള്ള ധനസഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രിമാരായ വീണാ ജോർജും മുഹമ്മദ് റിയാസും വ്യക്തമാക്കി.

നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ മകൻ 9 വയസുകാരനാണ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഒരാഴ്ചത്തെ ചികിത്സ ചെലവ് 5 ലക്ഷത്തോളം രൂപ വന്നതായി കുടുംബം വ്യക്തമാക്കിയിരുന്നു. ഭാരിച്ച തുക കുടുംബത്തിന് താങ്ങാവുന്നതിന് അപ്പുറമാണ്. ഇക്കാര്യം വാര്‍ത്തയായതോടെയാണ് മന്ത്രിമാരായ വീണാ ജോർജിന്റെയും , മുഹമ്മദ് റിയാസിന്റെയും ഇടപെടൽ.സർക്കാർ ഇടപെടലിൽ സന്തോഷമെന്ന് 9 വയസുകാരന്റെ കുടുംബം പ്രതികരിച്ചു.

നിലവിൽ നാലുപേരാണ് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ
മൂന്നുപേർ സ്വകാര്യ ആശുപത്രികളിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും ആണ്.

Advertisement