നിപ ജാഗ്രതയിൽ കോഴിക്കോട്

Advertisement

കോഴിക്കോട്.നിപ ജാഗ്രതയിൽ കോഴിക്കോട് ജില്ല, കൂടുതൽ പേരുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. ഇന്നലെ വന്ന മുഴുവൻ സാബിളുകളും നെഗറ്റീവായത് നേരിയ ആശ്വാസം നൽകുന്നതാണ്. ആരോഗ്യ മന്ത്രി വീണാ ജോർജ് ജില്ലയിൽ ക്യാമ്പ് ചേയ്താണ് ഏകോപനം നടത്തുന്നത്. 1,177 പേരാണ്
ആകെ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന മുഴുവൻ ആളുകളുടെയും സ്രവം പരിശോധനക്കായി ശേഖരിക്കും. മെഡിക്കൽ കോളേജിൽ 54 കിടക്കകൾ, 3 ഐസിയു, 4 വെന്റിലേറ്ററുകളും , 14 ഐസിയു കിടക്കകളും സജ്ജമാണ്. ചികിത്സയിൽ കഴിയുന്ന 4 നിപ ബാധിതരുടെയും ആരോഗ്യനില തൃപ്തികരമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ 9 പഞ്ചായത്തുകളും, ഫറൂഖ് മുനിസിപാലിറ്റിയും,
കോഴിക്കോട് കോർപ്പറേഷനിലെ 7 വാർഡുകളും കണ്ടൈൻമെന്റ് സോണിലാണ്. അതേ സമയം കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധ സംഘം നാളെ ജില്ലയിലെത്തും.

നിപ ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് നഗരത്തിലും തിരിക്കാെഴിയുന്നു. ഇത് വ്യാപാര മേഖലയെ സാരമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് കുറവാണ്.

നിപ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.
വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതും പൊതുപരിപാടികൾ വിലക്കിയതും നഗരത്തിലെ തിരക്ക് കുറച്ചു. പല ഓഫീസുകളിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയതും തിരക്ക് ഒഴിവാകാൻ കാരണമായി.
നഗരത്തിലെ പ്രധാന വിനോദ വ്യാപാര കേന്ദ്രങ്ങളായ മിഠായിത്തെരുവിലും പാളയം മാർക്കറ്റിലും തിരക്കു കുറഞ്ഞു. ഇത് വിപണിയെ ബാധിച്ചിട്ടുണ്ട്

Advertisement