ലഹരിക്കേസിലെ മുഖ്യപ്രതിക്കൊപ്പം തോളിൽ കയ്യിട്ട് ചിത്രം; പൊലീസുകാരന് സസ്പെൻഷൻ

Advertisement

കോടഞ്ചേരി (കോഴിക്കോട്): ലഹരിമരുന്ന് മാഫിയാ സംഘവുമായി അടുത്ത ബന്ധം പുലർത്തിയ പൊലീസുകാരന് സസ്പെൻഷൻ. കോടഞ്ചേരി സ്റ്റേഷനിലെ സിപിഒ എം.ബി.രജിലേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ലഹരിമരുന്നു കേസിലെ മുഖ്യപ്രതിക്കൊപ്പം രജിലേഷ് നിൽക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നടപടി.

കൂടത്തായി ലഹരിമരുന്ന് സംഘം നാട്ടുകാരെയും പൊലീസിനെയും ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ അയൂബ് ഖാന്റെ തോളിൽ കയ്യിട്ട് നിൽക്കുന്ന രജിലേഷിന്റെ ചിത്രമാണ് പുറത്തു വന്നത്. രജിലേഷ് ഗുരുതരമായ അച്ചടക്കലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്. രജിലേഷ് അനധികൃതമായി അവധിയിൽ പ്രവേശിച്ചതായി നേരത്തെ പരാതിയുണ്ടായിരുന്നു.