കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. വികാസ് ഭവന്‍ ഡിപ്പോയിലെ ഡ്രൈവര്‍ കോഴിക്കോട് കക്കോടി സ്വദേശി കെ. ശശികുമാര്‍ (51)നാണ് പരിക്കേറ്റത്. വലതുകൈ വിരലിന് ഗുരുതര പരിക്ക് പറ്റിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ബസില്‍ കയറ്റിയില്ല എന്നാരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
പശ്ചിമ ബംഗാള്‍ സ്വദേശികളായ ഹൈദര്‍ അലി (31), സമീര്‍ ദാസ് (22) ആസാം സ്വദേശി മിഥുന്‍ ദാസ് (27) എന്നിവരാണ് പിടിയിലായത്. പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനുള്ളില്‍ വച്ച് 3.30നാണ് സംഭവമുണ്ടായത്. ശശികുമാറിനെ ആക്രമിച്ചതിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.