സംസ്ഥാനത്ത് പുതിയ നിപ കേസുകളിലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ സ്ഥിതി നിയന്ത്രണവിധേയമാണെന്നും 1233 പേര്‍ സമ്പര്‍ക്കപട്ടികയിലുണ്ടെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ള ഒമ്പത് വയസുകാരനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. തിരുവനന്തപുരത്ത് നിപ രോഗമുണ്ടെന്ന് സംശയിച്ച രണ്ടാമത്തെ ആളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. കാട്ടാക്കട സ്വദേശിയായ സ്ത്രീക്ക് നിപയില്ലെന്ന് സ്രവ സാബിള്‍ പരിശോധനയില്‍ സ്ഥിരീകരിച്ചതായും വീണ ജോര്‍ജ് വ്യക്തമാക്കി.
36 വവ്വാലുകളുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. സാമ്പിള്‍ പരിശോധിക്കുന്ന ലാബുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.